-
കുവൈത്ത്സിറ്റി: ആര്.ടി.പി.സി.ആര് ടെസ്റ്റ് നടത്തി 72 മണിക്കൂറിനുള്ളില്‍ നാട്ടിലെത്തുന്നവര്‍ വിമാനത്താവളത്തില്‍ വീണ്ടും ടെസ്റ്റ് നടത്തണമെന്നത് പ്രവാസികളോടുള്ള വഞ്ചനയും ക്രൂരതയാണെന്നു കുവൈത്ത് കെ.എം.സി.സി. പ്രവാസികളോട് അനുഭാവപൂര്‍വ്വമായ സമീപനം കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
വിദേശത്ത് നിന്നുള്ള ടെസ്റ്റ് ഒഴിവാക്കി നാട്ടിലെത്തിയാലുടന്‍ ടെസ്റ്റ് നടത്തുകയോ അതല്ല ആര്.ടി.പി.സി.ആര് ടെസ്റ്റ് നടത്തി 72 മണിക്കൂറിനുള്ളില്‍ വരുന്നവര്‍ക്ക് വീണ്ടും ടെസ്റ്റ് നിര്‍ബന്ധമാണെങ്കില്‍ അതിന്റെ ചിലവ് സര്‍ക്കാര്‍ വഹിക്കുകയോ ചെയ്യണമെന്നും കുവൈത്ത് കെ.എം.സി.സി. ആവശ്യപ്പെട്ടു.
ജോലി നഷ്ടപ്പെട്ടും മറ്റും അടിയന്തിരമായി നാട്ടിലെത്തുന്ന പ്രവാസികളെ ചൂഷണം ചെയ്യുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും കുവൈത്ത് കെ.എം.സി.സി. ആക്റ്റിങ് പ്രസിഡന്റ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂരും ആക്റ്റിങ് ജനറല്‍ സെക്രട്ടറി എഞ്ചിനീയര്‍ മുഷ്താഖും വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
Content Highlights: KMCC Kuwait on travel restrictions to india
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..