ഗ്ലോബല്‍ കെ. എം. സി. സി കമ്മറ്റി നിലവില്‍വന്നു


kmcc
ജിദ്ദ: താഴേക്കോട് പഞ്ചായത്ത് അമ്മിനിക്കാട് ഈസ്റ്റ് കേന്ദ്രമായി ഗ്ലോബല്‍ കെ. എം. സി. സി കമ്മറ്റി നിലവില്‍വന്നു. പ്രവാസരംഗത്തുള്ള പ്രവര്‍ത്തകര്‍ക്ക് സഹായകമാകും വിധം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതോടൊപ്പം തന്നെ പ്രവാസികള്‍ക്കിടയില്‍ സമ്പാദ്യശീലം ഉണ്ടാക്കാന്‍ ഉതകുന്ന പദ്ധതികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ കമ്മറ്റി തീരുമാനിച്ചു.

കോവിഡ് പശ്ചാത്തലത്തില്‍ നടത്തപ്പെട്ട വെര്‍ച്വല്‍ മീറ്റിംഗ് വഴിയാണ് എക്‌സിക്യൂട്ടീവ് ഭാരവാഹികളെയും, പ്രവര്‍ത്തക സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തത്. ഗ്ലോബല്‍ കെ. എം. സി. സി പ്രസിഡന്റായി റഫീഖ് അസ്ഹരി (ഈജിപ്ത് ), ജനറല്‍ സെക്രട്ടറി മുസ്തഫ. കെ. കെ (സൗദി അറേബ്യ ), ഓര്‍ഗനൈസിംഗ് സെക്രട്ടറി സാദിഖ് മലയില്‍ (യു. എ. ഇ ), ട്രഷറര്‍ ഷാഹുല്‍ ഹമീദ് പാക്കത്ത് (യു. എ. ഇ )എന്നിവരെ തിരഞ്ഞെടുത്തു.

ഷംസു. എ. കെ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗ്ലോബല്‍ കെ. എം. സി. സി രൂപീകരണ യോഗം അബൂബക്കര്‍. കെ. കെ ഉത്ഘാടനം ചെയ്തു. ടി. പി. റഫീഖ്, എം. സൈനുദ്ധീന്‍, എ. കെ. അബൂബക്കര്‍ ഹാജി, സി. എം. സക്കീര്‍ ബാബു ,ആബിദ് തങ്ങള്‍ , ഗഫൂര്‍ പി പി എന്നിവര്‍ ആശംസ നേര്‍ന്ന യോഗത്തിന് ഷാഹുല്‍ ഹമീദ്. കെ. കെ സ്വാഗതവും, കുഞ്ഞാന്‍ മാസ്റ്റര്‍ നന്ദിയും രേഖപ്പെടുത്തി. ഷാഹുല്‍ ഹമീദ് പാനല്‍ അവതരിപ്പിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented