
-
മനാമ: ബഹ്റൈന്‍ കെഎംസിസി അല്‍ അമാന രണ്ടു മാസങ്ങളിലായി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി കോഴിക്കോട് ജില്ലാതല ഉദ്ഘാടനം മനാമ കെഎംസിസി ആസ്ഥാനത്ത് വെച്ചു നടന്നു. ബഹ്റൈന്‍ കെഎംസിസി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് മൊയ്തീന് പേരാമ്പ്രയില്‍ നിന്ന് രേഖകള്‍ സ്വീകരിച്ചു കൊണ്ട് ബഹ്റൈന്‍ കെഎംസിസി സെക്രട്ടറി ഒ.കെ.കാസിം നിര്‍വഹിച്ചു. കോഴിക്കോട് ജില്ലാ ആക്ടിങ് പ്രസിഡന്റ് അഷ്റഫ് അഴിയൂര്‍ അധ്യക്ഷനായിരുന്നു. ബഹ്റൈന്‍ കെഎംസിസി വൈസ് പ്രസിഡന്റ് ശംസുദ്ധീന്‍ വെള്ളികുളങ്ങര യോഗം ഉദ്ഘാടനം ചെയ്തു. ബഹ്റൈന്‍ കെഎംസിസി സെക്രട്ടറി എ.പി.ഫൈസല്‍, അമാന കണ്‍വീനര്‍ മാസില്‍ പട്ടാമ്പി, എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി മന്‍സൂര്‍ പി.വി, ജില്ലാ സെക്രട്ടറി കാസിം നൊച്ചാട് എന്നിവര്‍ സന്നിഹിതരായിരുന്നു. ക്യാമ്പയിന് വിജയിപ്പിക്കാനും, മണ്ഡലം കണ്‍വെന്‍ഷനുകള്‍ നടത്താനും തീരുമാനിച്ചു. ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, മണ്ഡലം ഭാരവാഹികള്‍, അമാന മണ്ഡലം കോര്‍ഡിനേറ്റര്‍മാര്‍, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറി ഫൈസല്‍ കണ്ടിത്താഴ സ്വാഗതവും, വൈസ് പ്രസിഡന്റ് ശരീഫ് വില്യാപ്പള്ളി നന്ദിയും പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..