സി എച്ച് സെന്ററുകള്‍ക്ക് കെഎംസിസി ബഹ്റൈന്‍ ധന സഹായം


പെരിന്തൽമണ്ണ സി.എച്ച് സെന്ററിനുള്ള ധന സഹായം പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എയുടെ സാന്നിധ്യത്തിൽ കെ.പി.എ മജീദ്, എ.കെ മുസ്തഫ എന്നിവർ ഏറ്റുവാങ്ങുന്നു | Photo: Pravasi mail

മനാമ: കെ.എം.സി.സി ബഹ്റൈന്‍ സി.എച്ച് സെന്റര്‍ വിവിധ സി.എച്ച് സെന്ററുകള്‍ക്ക് അനുവദിച്ച ധന സഹായം പാണക്കാട് വെച്ച് നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ വിതരണം ചെയ്തു.

പെരിന്തല്‍മണ്ണ സി.എച്ച് സെന്ററിന്റെ കെട്ടിട നിര്‍മാണത്തിനുള്ള ധന സഹായം സെന്റര്‍ രക്ഷാധികാരിയും, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സിക്രട്ടറിയുമായ പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എയുടെ സാനിധ്യത്തില്‍ പെരിന്തല്‍ മണ്ണ സി.എച്ച് സെന്റര്‍ പ്രസിഡണ്ട് കെ.പി.എ മജീദ് എം.എല്‍.എ, ജനറല്‍ സെക്രട്ടറി അഡ്വ: എ.കെ മുസ്തഫ എന്നിവര്‍ ഏറ്റുവാങ്ങി. പെരിയാരം സി.എച്ച് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റിഹാബിലേഷന്‍ സെന്ററിനുള്ള ധന സഹായം പ്രസിഡണ്ട് അഡ്വ: എസ്. മുഹമ്മദ് ഏറ്റുവാങ്ങി.

ചടങ്ങില്‍ ബഹ്റൈന്‍ കെ.എം.സി.സി പ്രസിഡന്റും പെരിന്തല്‍മണ്ണ സി.എച്ച് സെന്റര്‍ വൈസ് പ്രസിഡന്റുമായ ഹബീബ് റഹ്‌മാന്‍, ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍, സീനിയര്‍ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, സെക്രട്ടറി എം.എ റഹ്‌മാന്‍, കണ്ണൂര്‍ ജില്ലാ ജനറല്‍ സിക്രട്ടറി റൗഫ് മാട്ടൂല്‍, പി.വി സിദ്ദിഖ്, സൈനുദ്ധീന്‍ കെ, ഫത്താഹ് പൂമംഗലം, പെരിന്തല്‍മണ്ണ സി.എച്ച് സെന്റര്‍ ഭാരവാഹികളായ എം.എസ് അലവി തച്ഛനാട്ടുകര, എ കെ നാസര്‍, അബൂബക്കര്‍ ഹാജി, കുട്ടിരി മാനുപ്പ, ഓഫീസ് സെക്രട്ടറി ജവാദ് കട്ടുപ്പാറ, അസീസ് മണ്ണെങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Content Highlights: KMCC Bahrain Financial Assistance for CH Centres


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented