ഇമ്പമുള്ള കുടുബത്തിന്റെ പ്രാധാന്യം വിളിച്ചോതി കെഎംസിസി കുടുംബ സംഗമം 


അശോക് കുമാര്‍            

ഡോ. സുലൈമാൻ മേല്പത്തൂർ കെഎംസിസി കുടുംബ സംഗമത്തിൽ പങ്കെടുത്തു സംസാരിക്കുന്നു

മനാമ: പരസ്പര സ്‌നേഹത്തിലൂടെയും പരസ്പര വിശ്വാസത്തിലൂടെയും കുടുംബ ബന്ധങ്ങള്‍ ദൃഢമാക്കാന്‍ പ്രവാസികള്‍ ശ്രമിക്കണമെന്ന് പ്രശസ്ത മോട്ടിവേറ്ററും ഫാമിലി കൗണ്‍സിലിംഗ് വിദഗ്ധനുമായ ഡോ.സുലൈമാന്‍ മേല്പത്തൂര്‍ പറഞ്ഞു. സാമൂഹ്യ പ്രതിബദ്ധത ഉള്ള നേതാക്കള്‍ സൃഷ്ടിക്കപ്പെട്ടതില്‍ കുടുംബിനികള്‍ക്ക് വലിയ പങ്കുണ്ട്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് അവരുടെ ഭാര്യയുടെ പിന്തുണയും മൗലാന അബുല്‍ ഹസന്‍ അലി നദ്വിയെ രൂപപ്പെടുത്തുന്നതില്‍ അദേഹത്തിന്റെ മാതാവിന്റെ പങ്കും നിര്‍ണ്ണായകമായിരുന്നു.

കെഎംസിസിയില്‍ അടക്കമുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് എന്നും പിന്തുണയും സഹകരണവും നല്‍കുന്നത് കുടുംബിനികള്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെഎംസിസി ബഹ്റൈന്‍ മനാമ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഇമ്പമുള്ള കുടുംബം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ കുടുംബ സംഗമത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍ അധ്യക്ഷനായിരുന്നു.

ദൈവത്തിന്റെ സൃഷ്ടിയില്‍ ഏറ്റവും മനോഹരമായ വിവാഹബന്ധത്തിന്റെ വിജയം സദൃഢമായ കുടുംബം ആണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മുടെ മക്കള്‍ വഴിപിഴച്ചവരായി പോകുന്നതിന്റെ പ്രധാന കാരണം ഇമ്പമുള്ള കുടുംബത്തിന്റെ അപര്യാപ്തതയാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ നമ്മുടെ കുട്ടികളുടെ ശൈശവദിശയില്‍ തന്നെ അവരെ കുടുംബ ബന്ധത്തിന്റെ മാഹാത്മ്യം പറഞ്ഞു പഠിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു.

സംസ്ഥാന ട്രഷറര്‍ റസാഖ് മൂഴിക്കല്‍ അദ്ദേഹത്തെ ഷാള്‍ അണിയിച്ച് ആദരിച്ചു മറ്റു നേതാക്കളായ കുട്ടുസ മുണ്ടേരി, ശംസുദ്ധീന്‍ വെള്ളിക്കുളങ്ങര, എ പി ഫൈസല്‍, സലിം തളങ്കര, ഷാഫി പാറക്കട്ട, റഫീഖ് തോട്ടക്കര, എം എ റഹ്‌മാന്‍, അസ്ലം വടകര, നിസാര്‍ ഉസ്മാന്‍, ഷാജഹാന്‍, സീനിയര്‍ നേതാക്കളായ എസ് വി ജലീല്‍, വി എച്ഛ് അബ്ദുല്ല എന്നിവര്‍ സന്നിഹിതരായിരുന്നു. ആക്ടിങ് ജനറല്‍ സെക്രട്ടറി ഒ കെ കാസിം സ്വാഗതവും, ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ പി മുസ്തഫ നന്ദിയും പറഞ്ഞു.

Content Highlights: kmcc bahrain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022

Most Commented