കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രവര്‍ത്തനോദ്ഘാടനം സംഘടിപ്പിച്ചു


കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തനോദ്ഘാടനം

മനാമ: കെ.എം.സി.സി. ബഹ്‌റൈന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ 2022-24 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം 'റിഡംപ്ഷന്‍-22' എന്ന പേരില്‍ കെ.എം.സി.സി ഓഫീസില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ നടത്തി. കെ.എം.സി.സി. ആസ്ഥാനത്ത് വെച്ച് മനാഫ് പാറക്കട്ടയുടെ ഖിറാഅത്തോടു കൂടി തുടങ്ങിയ പരിപാടിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഹുസൈന്‍ സി. മാണിക്കോത്ത് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഖലീല്‍ ആലംപാടി അധ്യക്ഷത വഹിച്ചു.

മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുള്‍ റഹ്‌മാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്രുദ്ധീന്‍ തങ്ങള്‍, കെ.എം.സി.സി. ബഹ്‌റൈന്‍ പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍, ആക്ടിംഗ് ജനറല്‍ സെക്രട്ടറി കാസിം, ട്രഷറര്‍ റസാഖ് മൂഴിക്കല്‍, വൈസ് പ്രസിഡന്റുമാരായ സലീം തളങ്കര, ഷാഫി പാറക്കട്ട, അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ലത്തീഫ് ഉപ്പള എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

തുടര്‍ന്ന് ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി അനസ് പടന്നക്കാട് കമ്മിറ്റിയുടെ 2022-24 വര്‍ഷത്തേക്കുള്ള കര്‍മ്മ പദ്ധതികള്‍ പ്രഖ്യാപിച്ചു. മുഖ്യാതിഥികള്‍ക്കും പദ്ധതിയുമായി സഹകരിച്ച വിശിഷ്ട വ്യക്തിത്വങ്ങള്‍ക്കുമുള്ള മൊമന്റോ ജില്ലാ ഭാരവാഹികളായ ആതിഖ് പുത്തൂര്‍, ബദറുദ്ധീന്‍ ഹാജി ചെമ്പരിക്ക, ദാവൂദ് മിഹ്‌റാജ്, അബ്ദുള്‍ റഹ്‌മാന്‍ പാലക്കി, ആസാദ് കുന്നുംകൈ, ഹാരിസ് ഉളിയത്തടുക്ക, നൗഷാദ് മൊഗ്രാല്‍ പുത്തൂര്‍, യാക്കൂബ് മഞ്ചേശ്വരം, ഹാരിസ് പട്‌ല എന്നിവര്‍ കൈമാറി.

സംസ്ഥാന, ജില്ലാ നേതാക്കളും ഷാര്‍ജ കെ.എം.സി.സി. കാഞ്ഞങ്ങാട് മണ്ഡലം ട്രഷറര്‍ നാസര്‍ തായല്‍, വൈസ് പ്രസിഡന്റ് അബ്ദുള്‍ നാസര്‍ എന്നിവരും സംബന്ധിച്ചു. തുടര്‍ന്ന് പ്രശസ്ത സൈക്കോളജിസ്റ്റും ഇന്റര്‍നാഷണല്‍ സ്പീക്കറുമായ ഡോ. സുലൈമാന്‍ മേല്‍പ്പത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ ട്രഷറര്‍ അഷ്‌റഫ് അലി കണ്ടിഗെയുടെ നന്ദി പ്രകാശനത്തോടു കൂടി പരിപാടി അവസാനിച്ചു.


Content Highlights: KMCC Bahrain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented