.
മനാമ: ബഹ്റൈന്‍ കെഎംസിസി ജിദാലി ഏരിയ വാര്‍ഷിക ജനറല്‍ ബോഡിയോഗം ജിദാലി കെഎംസിസി ഓഡിറ്റോറിയത്തില്‍ നടന്നു. ഏരിയ പ്രസിഡന്റ് ഫൈസല്‍ തിരുവള്ളൂരിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച യോഗം സമസ്ത ജിദാലി ഏരിയ പ്രസിഡന്റ് മുഹമ്മദ് മുസ്ലിയാര് ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഷിക റിപ്പോര്‍ട്ട് ആക്ടിംഗ് പ്രസിഡന്റ് ഫൈസല്‍ തിരുവള്ളൂര്‍ വരവ് ചിലവ് കണക്ക് ജനറല്‍ സെക്രട്ടറി റഷീദ് പുത്തന്‍ ചിറ അവതരിപ്പിച്ചു.
തുടര്‍ന്ന് നിലവിലുള്ള ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു റിട്ടേണിംഗ് ഓഫീസര്‍ ഉമ്മര്‍ മലപ്പുറത്തിന്റെ നേതൃത്വത്തില്‍ പുതിയ കമ്മിറ്റി തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. നിരീക്ഷകരായ ഹുസൈന് വയനാട് തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് നേതൃത്വം നല്കി. സദസ്സിന്റെ അഭിപ്രായം മാനിച്ച് ഏക പാനലിലൂടെ പുതിയ ഏരിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ്: ഹമീദ് കോടശ്ശേരി, ജനറല്‍ സെക്രട്ടറി: റഷീദ് പുത്തന്‍ചിറ, ട്രഷറര്‍: ഷജീര്‍ വണ്ടൂര്‍, ഓര്‍ഗനൈസിങ് സെക്രട്ടറി: ആസിഫ് നിലമ്പൂര്‍, വൈസ് പ്രസിഡന്റുമാര്‍:റമീസ് കണ്ണൂര്‍, ഫൈസല്‍ തിരുവള്ളൂര്‍, മജീദ് തണ്ണീര്‍പ്പന്തല്‍, നിയാസ് ദേളി, റഷീദ് ഒ.പി, ജോയിന്‍ സെക്രട്ടറിമാര്‍: ദുല്‍ഖര്‍ സല്മാന് ബേപ്പൂര്‍, അഷ്റഫ്, ഷെഫീഖ് ട്യൂബ്ലി, നിസാര്‍ സല്‍മാബാദ്, ബഷീര്‍ എന്നിവരും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ട് സമദ് മുസ്ലിയാര്, ഹുസൈന് വയനാട് എന്നിവര്‍ സംസാരിച്ചു. റഷീദ് പുത്തന്‍ചിറ സ്വാഗതവും, ഹമീദ് കോടശ്ശേരി നന്ദിയും പറഞ്ഞു.
Content Highlights: KMCC, Bahrain
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..