വാരിയംകുന്നത്ത് അടക്കമുള്ളവരെ ഒഴിവാക്കാനുള്ള നീക്കം ചരിത്രത്തോടുള്ള ക്രൂരത- കെഎംസിസി


കെ.എം.സി.സി

മനാമ: സ്വതന്ത്ര ഇന്ത്യക്ക് വേണ്ടി സ്വന്തം ജീവന്‍ പോലും സമര്‍പ്പിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അടക്കമുള്ളവരെ സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍നിന്ന് ഒഴിവാക്കാനുള്ള ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തോടുള്ള വെല്ലുവിളിയാണെന്നും കെഎംസിസി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി.

ബ്രിട്ടീഷ് അധിനിവേശത്തിനെതിരേ നടത്തിയ പോരാട്ടമാണ് മലബാര്‍ കലാപം. ഇതിനെ വര്‍ഗീയ ലഹളയാക്കി മാറ്റാനുള്ള നീക്കം അപലപനീയമാണ്. ഈ നീക്കം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ജീവന്‍ പോലും ബലിയര്‍പ്പിച്ചവരോട് നടത്തുന്ന നീതികേടാണെന്നും കെഎംസിസി ബഹ്റൈന്‍ സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് ഗഫൂര്‍ കയ്പമംഗലം, ആക്ടിംഗ് ജന. സെക്രട്ടറി കെപി മുസ്തഫ എന്നിവര്‍ പറഞ്ഞു.

സംഘ്പരിവാറിന്റെ കുഴലൂത്തുകാരായി രാജ്യത്തിന്റെ ചരിത്ര ഗവേഷണ കൗണ്‍സില്‍ മാറിയിരിക്കുന്നുവെന്നത്, ആ സ്ഥാപനത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന കാര്യമാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് 75 വര്‍ഷം പിന്നിടുമ്പോഴാണ് ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ചരിത്രത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.

ഇന്ത്യന്‍ സ്വാന്ത്ര്യസമരത്തില്‍ ഒരു പങ്കുപോലും അവകാശപ്പെടാനില്ലാത്തവരുടെ ഇത്തരം നീതിരഹിതമായ പ്രവര്‍ത്തനങ്ങളെ പൊതുസമൂഹം തിരിച്ചറിയണം. ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി നല്‍കി രക്ഷപ്പെട്ടവരുടെ പിന്മുറക്കാര്‍ക്ക്, സ്വതന്ത്ര ഇന്ത്യക്കായി ജീവന്‍ ത്യജിച്ചവരുടെ പേരുകളോട് ഭയമാണെന്നും ഗാന്ധിവധത്തിന് പിന്നിലെ കാരണം ഇതാണെന്നും കെഎംസിസി നേതാക്കള്‍ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


mathrubhumi

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022

Most Commented