
മനാമ: കെഎംസിസി ബഹ്റൈന്‍ ഇന്ത്യന്‍ എംബസിയുമായി ചേര്‍ന്ന് ഇന്ത്യ @75 ആഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ഏഴ് മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ജൂനിയര്‍ വിഭാഗത്തിലും 13 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സീനിയര്‍ വിഭാഗത്തിലും പങ്കെടുക്കാവുന്നതാണ്. മത്സരത്തിനാവശ്യമായ എല്ലാ സാമഗ്രികളും മത്സര വേദിയില്‍ ഉണ്ടായിരിക്കുന്നതാണ്.
കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചു 2021 ആഗസ്ത് 13 വെള്ളിയാഴ്ച മനാമ കെഎംസിസി ഓഫീസില്‍ വെച്ചാണ് മത്സരം നടത്തുന്നത്. ജൂനിയര്‍ വിഭാഗത്തിന് ഉച്ച കഴിഞ്ഞ് 3:30 മുതല്‍ 4:30 വരെയും, സീനിയര്‍ വിഭാഗത്തിന് 5 മുതല്‍ 6 മണി വരെയുമാണ് മത്സരം നടക്കുന്നത്. പങ്കെടുക്കാന്‍ താല്പര്യമുള്ള മത്സരാര്‍ത്ഥികള്‍ താഴെ കാണുന്ന ലിങ്കില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 39835230, 39234072 എന്നീ നമ്പറുകളില്‍ ബന്ധപെടാവുന്നതാണ്.
രജിസ്‌ട്രേഷന്‍ ലിങ്ക്: https://forms.gle/pP1ETXrknjVGah4m8
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..