-
മനാമ: രാജ്യം തന്നെ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ കേന്ദ്ര ബജറ്റ് നിരാശാജനകവും വന്‍പരാജയമാണെന്നും കേന്ദ്രസര്‍ക്കാരിന്റെ കഴിവുകേടാണ് ഇത് വ്യക്തമാക്കുന്നതെന്നും കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി. ജനങ്ങള്‍ക്കുവേണ്ടി യാതൊരുവിധ ക്ഷേമപദ്ധതികളോ അടിസ്ഥാന സൗകര്യത്തിന് വേണ്ട പ്രഖ്യാപനങ്ങളോ ബജറ്റിലുണ്ടായിട്ടില്ല. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തകര്‍ന്നടിഞ്ഞ സമ്പദ്വ്യവസ്ഥയെ കരകയറ്റുന്നതിന് ആവശ്യമായ പദ്ധതികളൊന്നും ധനകാര്യമന്ത്രി പ്രഖ്യാപിച്ചിട്ടില്ലെന്നും കെ.എം.സി.സി ബഹ്റൈന്‍ ആക്ടിംഗ് പ്രസിഡന്റ് ഷാഫി പാറക്കട്ട, ജന. സെക്രട്ടറി അസൈനാര്‍ എന്നിവര്‍ പറഞ്ഞു. വീണ്ടും പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ബജറ്റിലൂടെ ധനകാര്യമന്ത്രി വ്യക്തമാക്കിയിരിക്കുകയാണ്. രണ്ട് പൊതുമേഖലാ ബാങ്കിന്റെയും ഇന്‍ഷുറന്‍സ് കമ്പനിയുടെയും ഓഹരി വിറ്റഴിച്ച് ധനസമാഹരണം നടത്താനാണ് ശ്രമം. ഇതിന്റെ പ്രത്യാഘാതം വിദൂരഭാവിയില്‍ രാജ്യം അനുഭവിക്കേണ്ടി വരും. കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാനാണ് കേന്ദ്രം ശമിക്കുന്നത്.
കൂടാതെ ദേശീയപാതയ്ക്ക് ഫണ്ട് അനുവദിക്കുമെന്നല്ലാതെ കേരളത്തിന് യാതൊരു പദ്ധതികളും പ്രഖ്യാപിച്ചിട്ടില്ല. കോവിഡ് പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികളെ അവഗണിക്കുന്ന സമീപനമാണ് ബജറ്റിലും തുടര്‍ന്നത്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയക്ക് വലിയൊരു വിഹിതം ലഭ്യമാക്കുന്ന പ്രവാസികള്‍ക്ക് അനുകൂലമായ യാതൊരു പദ്ധതികളും പ്രഖ്യാപിക്കാത്തത് വഞ്ചനാപരമാണെന്നും പ്രതീക്ഷകളെ വിഫലമാക്കുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചതെന്നും നേതാക്കള്‍ പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..