
-
മനാമ: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസി വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് കോഴിക്കോട് കലക്ടറേറ്റിലേക്ക് ധര്‍ണ നടത്തിയതിന് കെ.എം.സി.സി നേതാക്കള്‍ക്കെതിരേ കേസെടുത്ത പൊലിസ് നടപടി പ്രതിഷേധാര്‍ഹമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും ബഹ്റൈന്‍ കെ.എം.സി.സി.. കൊവിഡ് മഹാമാരിക്കാലത്ത് പ്രവാസികളെ അവഗണിച്ച സംസ്ഥാന സര്‍ക്കാര്‍ അതിനെതിരേ പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുകയാണ്. പ്രവാസികളുടെ വിഷയങ്ങള്‍ അധികാരികളുടെ മുന്നില്‍ കൊണ്ടുവരാനുള്ള ജനാധിപത്യ സമര മാര്‍ഗ്ഗങ്ങളെ കേസെടുത്ത് തളര്‍ത്തി കളയാമെന്നുള്ളത് പിണറായി സര്‍ക്കാരിന്റെ വ്യാമോഹമാണെന്നും ബഹ്റൈന്‍ കെ.എം.സി.സി പറഞ്ഞു.
പ്രവാസികളോട് സംസ്ഥാന സര്‍ക്കാര്‍ പ്രകടിപ്പിക്കുന്ന നിഷേധാത്മക സമീപനത്തിന്റെ ഭാഗമായാണ് കെ.എം.സി.സി നേതാക്കള്‍ക്കെതിരേ കേസെടുത്തത്. ഭരണകൂടത്തിന്റെ പിടിപ്പുകേട് തുറന്നുപറയുന്നവരെ കേസില്‍ പെടുത്തിയുംമറ്റും ദ്രോഹിക്കുന്ന കേന്ദ്രത്തിന്റെ ശൈലിയാണ് സംസ്ഥാനം പിന്തുടരുന്നതെന്നും കേസ് കൊണ്ട് പ്രവാസികളെ ഭയപ്പെടുത്താമെന്ന് ഭരണകൂടം കരുതേണ്ടെന്നും സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ പറഞ്ഞു.
ധര്‍ണ നടത്തിയതിന് കുവൈത്ത് കെ.എം.സി.സി സംസ്ഥാന ട്രഷറര്‍ എം.ആര്‍ നാസര്‍, ബഹ്റൈന്‍ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡണ്ട് ശംസുദ്ദീന്‍ വെള്ളികുളങ്ങര, ദുബായ് കെ.എം.സി.സി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി മുഹമ്മദ്, ഷാര്‍ജ കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി. ഹാഷിം എന്നിര്‍ക്കെതിരേ പൊലിസ് കേസെടുത്തത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..