.
ഖമീസ് മുഷൈത്ത്: മേഖലയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കിടയില്‍ ഒരുമയുടെയും പരസ്പ സഹകരണത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി കെ.എം.സി.സി. ഖമീസ് മുഷൈത്ത് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന'' ഇന്ത്യ സെലബ്രേറ്റ്സ് പരിപാടികള്‍ക്ക് തുടക്കമായി.
സൗഹൃദ സംഗമത്തില്‍ പ്രസിഡന്റ് ബഷീര്‍ മൂന്നിയൂര്‍ അധ്യക്ഷത വഹിച്ചു. സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദ് കുട്ടി മാതാപ്പുഴ ഉദ്ഘാടനം ചെയ്തു. അസീറിലെ സാമൂഹ്യ സംസ്‌കാരിക വിദ്യാഭ്യാസ കായിക രംഗത്തെ നിരവധി വ്യക്തിത്വങ്ങളുടെ സാനിധ്യം കൊണ്ട് ശ്രദ്ധേയമായ ചടങ്ങില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കുള്ള സ്വാതന്ത്ര്യദിന പ്രതിഭാ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
കെ.എം.സി.സി പ്രീമിയര്‍ സോക്കര്‍ കൂപ്പണ്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ എന്‍ഫീല്‍ഡ് ബുള്ളറ്റ് നേടിയ കൊല്‍ക്കത്ത സ്വദേശി സഞ്ജീബിന്‍നുള്ള ബൈക്കിന്റെ താക്കോല്‍ദാനം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ബഷീര്‍ മൂന്നിയൂര്‍ നിര്‍വഹിച്ചു. ഹാഫിസ് രാമനാട്ടുകര, ഉമ്മര്‍ ചെന്നാരിയില്‍, മജീദ് കൂട്ടിലങ്ങാടി, അലി സി. പൊന്നാനി, കാസിം മട്ടന്നൂര്‍, ഷഫീഖ് കൊയിലാണ്ടി, സ്വാദിഖ് ഫൈസി, മുസ്തഫ മാളിക്കുന്ന്, നിസാര്‍ കോഴിക്കോട്, സിദ്ധീഖ് വേങ്ങര, നൗഷാദ് ഫൈസി വയനാട്, മുജീബ് ചുങ്കത്തറ, ശരീഫ് മോങ്ങം, മൊയ്തുട്ടി എടയൂര്‍ എന്നിവര്‍ വിവിധ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പ്രവാസികള്‍ക്കുള്ള വിവിധ ക്ഷേമ പദ്ധതികള്‍, സാമൂഹ്യ സാംസ്‌കാരിക പരിപാടികള്‍, കലാ കായിക മത്സരങ്ങള്‍, കുടുംബ സംഗമങ്ങള്‍ തുടങ്ങി വിപുലമായ പരിപാടികളാണ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ''ഇന്ത്യ സെലബ്രേറ്റ്സി''ന്റെ ഭാഗമായി ആവിഷ്‌കരിച്ചിട്ടുള്ളത്.
അബൂബക്കര്‍ ചേലേമ്പ്ര, ഉസ്മാന്‍ കിളിയമണ്ണില്‍, നജീബ് തുവ്വൂര്‍, ഫസീല കുറ്റിച്ചല്‍ എന്നിവര്‍ സംസാരിച്ചു. സിറാജ് വയനാട് സ്വാഗതവും സലീം പന്താരങ്ങാടി നന്ദിയും പറഞ്ഞു.
Content Highlights: kmcc


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..