അൽകോബാർ കെഎംസിസി തഅ:സീസ് ലോഗോ പ്രകാശനം
അല്‍കോബാര്‍ :അല്‍കോബാര്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി കീഴില്‍ വിവിധ ഏരിയാ തലങ്ങളില്‍ നടത്തുന്ന തഅ:സീസ് പ്രോഗ്രാമിന്റെ ലോഗോ പ്രകാശനം നടന്നു.
റഫ ക്ലിനിക്കില്‍ ആക്ടിംഗ് പ്രസിഡന്റ് മൊയ്തുണ്ണി
പാലപ്പെട്ടിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സൗദി കെഎംസിസി ദേശീയ സെക്രട്ടറിയേറ്റംഗം സുലൈമാന്‍ കൂലേരി ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു.
അബ്ദുല്‍ അസീസ് കത്തറമ്മല്‍,സലാം ഹാജി കുറ്റിക്കാട്ടൂര്‍,മുനീര്‍ നന്തി,,ആസിഫ് മേലങ്ങാടി, ജുനൈദ് കാഞ്ഞങ്ങാട്, ഷാനി പയ്യോളി,മുഹമ്മദ് പുതുക്കുടി,മൊയ്തീന് ദേലംപാടി, നജ്മുദ്ദീന് വെങ്ങാട്, ഹുസൈന് ഹംസ നിലമ്പൂര്‍ എന്നിവര്‍ സംസാരിച്ചു. രണ്ടു മാസത്തിലേറെ നീണ്ടു നില്ക്കുന്ന പ്രോഗ്രാമിന്റെ ഭാഗമായി ഏരിയാ പഠന സംഗമങ്ങള്‍,കലാ കായിക മേള,വനിതാ വിദ്യാര്‍ഥി സംഗമങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ജനറല്‍ സെക്രട്ടറി ഇസ്മായില്‍ പുള്ളാട്ട് സ്വാഗതവും അന്‍വര്‍ ഷാഫി വളാഞ്ചേരി നന്ദിയും പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..