കണ്ണൂർ ജില്ലാ കെഎംസിസി പുതിയ സാരഥികൾ
മനാമ: 2022-2024 കാലയളവിലേക്കുള്ള ബഹ്റൈന്‍ കണ്ണൂര്‍ ജില്ല കെഎംസിസി കമ്മറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു .കെഎംസിസി ആസ്ഥാന മന്ദിരത്തില്‍ നടന്ന ജനറല്‍ ബോഡി മീറ്റിംഗ് ജില്ല പ്രസിഡന്റ് മഹ്മൂദ് പെരിങ്ങത്തൂരിന്റെ അധ്യക്ഷതയില്‍ സംസ്ഥാന കെഎംസിസി ജനറല്‍ സെക്രട്ടറി ഹസൈനാര്‍ കളത്തിങ്കല്‍ ഉത്ഘാടനം നിര്‍വഹിച്ചു.
ജില്ല സെക്രട്ടറി റഹൂഫ് മാട്ടൂല്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന കെഎംസിസി ആക്ടിങ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, സംസ്ഥാന കെഎംസിസി ഓര്‍ഗനൈസിംഗ് സെക്രട്ടറി കെപി മുസ്തഫ, കണ്ണൂര്‍ ജില്ല കെഎംസിസി മുന്‍ പ്രസിഡന്റ് നൂറുദ്ധീന്‍ മുണ്ടേരി, മുന്‍ സംസ്ഥാന ഭാരവാഹി പി വി സിദ്ധീഖ് തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. റിട്ടേര്‍ണിംഗ് ഓഫീസര്‍ കെ കെ സി മുനീറിന്റെ മേല്‍നോട്ടത്തില്‍ പുതിയ കമ്മറ്റിയെ യോഗം തിരഞ്ഞെടുത്തു.
പ്രസിഡന്റ്: മഹ്മൂദ് പെരിങ്ങത്തൂര്‍, ജനറല്‍ സെക്രട്ടറി: റഹൂഫ് മാട്ടൂല്‍, ട്രഷറര്‍: അഷ്റഫ് കക്കണ്ടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി: ഇര്‍ഷാദ് തന്നട, വൈസ് പ്രെസിഡന്റുമാര്‍ :ഷഹീര്‍ കാട്ടാമ്പള്ളി, ഇസ്മായില്‍ പയ്യന്നൂര്‍, ഫൈസല്‍ കുഞ്ഞി മുഹമ്മദ്, ഇബ്രാഹിം വളപട്ടണം, ഇസ്മായില്‍ വട്ടിയേര. ജോയിന്‍ സെക്രട്ടറിമാര്‍: സിദ്ധീഖ് അദ്ലിയ, ലത്തീഫ് ചെറുകുന്ന്, ഫത്താഹ് പൂമംഗലം, അബ്ദുല്‍ നാസര്‍ എം, ഷഹീര്‍ കെ എ എന്നിവര്‍ പുതിയ കമ്മറ്റിയുടെ സാരഥികളായി തിരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ വന്ന പുതിയ കമ്മറ്റിക്ക് മണ്ഡലം നേതാക്കളായ ഫൈസല്‍ ഇസ്മായില്‍, അബ്ദു റഹ്മാന്‍ മാട്ടൂല്‍, ഹമീദ് ഇ പി, സിദ്ധീഖ് ലിലു, തുടങ്ങിയവരും മുന്‍ ജില്ല ഭാരവാഹികളായ ഷംസു പാനൂര്‍, ഇല്യാസ് വളപട്ടണം, തുടങ്ങിയവരും തളിപ്പറമ്പ് സിഎച് സെന്റര്‍ ട്രഷറര്‍ ലത്തീഫ് പൂമംഗലവും ആശംസകള്‍ അറിയിച്ചു
Content Highlights: KMCC
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..