അൽകോബാർ കെ.എം.സി.സി ടേബിൾ ടോക്കിൽ സൗദി കെ.എം.സി.സി ഓഡിറ്റർ യു എ റഹീം വിഷയാവതരണം നടത്തുന്നു | Photo: മാതൃഭൂമി
അല്‍കോബാര്‍: ഇന്ത്യന്‍ ഭരണഘടനനുസൃതമായ സാമൂഹിക പരമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് നല്‍കപ്പെട്ട സംരക്ഷണം സര്‍ക്കാര്‍ നയങ്ങള്‍ മൂലം തടയപ്പെടുന്നത് നീതിനിഷേധമാണെന്ന് അല്‍കോബാര്‍ കെ.എം.സി.സി സംഘടിപ്പിച്ച ടേബിള്‍ ടോക്ക് അഭിപ്രായപ്പെട്ടു.ഇന്ത്യയിലെ മുസ്ലീം പിന്നോക്കാവസ്ഥ പഠിച്ച സച്ചാര്‍ സമിതി നിര്‍ദ്ദേശങ്ങളായ മുസ്ലീം സ്‌കോളര്‍ഷിപ്പ്,സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റടക്കമുള്ളവ നടപ്പാക്കുന്നതില്‍ കേരള സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച രീതി സച്ചാര്‍ കമ്മിറ്റി ശുപാര്‍ശയില്‍ വെള്ളം ചേര്‍ക്കുന്ന നിലപാടായി മാറിയെന്നു പ്രതിനിധികള്‍ പറഞ്ഞു.
മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്ക് ഭരണ ഘടനാ പ്രകാരം സ്വാതന്ത്ര്യമുള്ള വഖഫ് സ്വത്തുക്കളുടെ പരിപാലകരെ നിയമിക്കുന്നതില്‍ കേരളത്തില്‍ മാത്രം പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ നിയമനം നടപ്പാക്കിയ സംസ്ഥാന ഇടതു പക്ഷ സര്‍ക്കാര്‍ നിലപാട് മതസ്വാതന്ത്യമെന്ന മതേതര ഇന്ത്യയിലെ ഭരണഘടനാപരമായ അടിസ്ഥാന മൂല്യങ്ങളുടെ മേലുള്ള സര്ക്കാര്‍ കടന്നു കയറ്റമാണെന്നും ഇതിനെതിരെ യോജിച്ച ജനാധിപത്യ പ്രതിഷേധം ഉണ്ടാകണമെന്നും പ്രതിനിധികള്‍ പറഞ്ഞു.പിന്നോക്ക ന്യൂനപക്ഷങ്ങള്‍ ഏറെയുള്ള പ്രവാസി സമൂഹത്തില്‍ നിലവിലെ തൊഴില്‍ പ്രതിസന്ധി തരണം ചെയ്ത് അവരെ സംരക്ഷിക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തുടരുന്ന നിസംഗത പ്രതിശേധാര്‍ഹാമാണ്
സൗദി കെ.എം.സി.സി ഓഡിറ്റര്‍ യു എ റഹീം വിഷയാവതരണം നടത്തി. അജ്മല്‍ മദനി വാണിമേല്‍ (ഹിദായ ജാലിയാത്ത്) സഫ് വാന്‍ പാണക്കാട് (കെ.ഐ.ജി) അബ്ദു റഹ്മാന്‍ ഉളിയില്‍ (വിസ്ഡം ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍) മൊയ്തീന്‍ കുട്ടി കൊണ്ടോട്ടി( ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ കെ.എന്‍.എം) ഷാജഹാന്‍ പുള്ളിപ്പറമ്പ് ,അഷ്റഫ് കോഴിക്കോട്(സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍) മുഹമ്മദ് പുതുക്കുടി (സമസ്ത ഇസ്ലാമിക്ക് സെന്റര്‍) തുടങ്ങിയ അല്‍കോബാറിലെ വിവിധ മതസംഘടനാ നേതാക്കള്‍ ടേബിള്‍ ടോക്കില്‍ സംവദിച്ചു.
ജനറല്‍ സെക്രട്ടറി സിറാജ് ആലുവ ആമുഖ ഭാഷണം നിര്‍വ്വഹിച്ചു.സുലൈമാന്‍ കൂലെരി,അബ്ദുല്‍ അസീസ് കത്തറമ്മല്‍,നാസര്‍ ചാലിയം,ഫൈസല്‍ കൊടുമ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സിദ്ധീഖ് പാണ്ടികശാല,ട്രഷറര്‍ നജീബ് ചീക്കിലോട് എന്നിവര്‍ ചര്‍ച്ച നിയന്ത്രിച്ചു.മാസ്റ്റര്‍ ഫഹീം ഹബീബ് ഖിറാഅത്ത് നടത്തി.ഹബീബ് പൊയില്‍തൊടി,അന്‍വര്‍ ഷാഫി വളാഞ്ചേരി,ബീരാന്‍ ചേറൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..