പ്രവാസത്തോട് വിടപറയുന്ന അൽകോബാർ കെ.എം.സി.സി മുൻജനറൽ സെക്രട്ടറിയും സൗദി കെ.എം.സി സി ഓഡിറ്ററുമായ യു എ റഹീമിന് അൽകോബാർ കെഎംസിസി യുടെ ഉപഹാരം കൈമാറുന്നു
അല്‍കോബാര്‍: എന്‍ ആര്‍ സി വിരുദ്ധ പ്രകടനം നടത്തിയ മുസ്ലിം സംഘടനാ നേതാക്കള്‍ അടക്കമുള്ളവര്‍ക്ക് എതിരെ സംസ്ഥാന ആഭ്യന്തര വകുപ്പ് എടുത്ത കേസുകള്‍ പിന്‍വലിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസതാവാന പൊള്ളയായ വാഗ്ദാനം മാത്രമായെന്നും പ്രധിഷേധ സ്വരങ്ങള്‍ക്ക് നേരെ ഉത്തരേന്ത്യയില്‍ ബിജെപി സര്‍ക്കാരുകള്‍ മുസ്ലീം പിന്നോക്ക നേതാക്കള്‍ക്ക് നേരെ എടുത്ത അതേ കേസുകള്‍ ചാര്‍ത്തി കോടതി വരാന്തകളിലെക്ക് പൗരത്വ ഭേതഗതി നിയമ സമര നേതക്കളെ വലിച്ചിഴക്കുന്നതും കനത്ത പിഴ ഈടാക്കുന്നതും ജനാധിപത്യ വിരുദ്ധതയാണെന്നും അല്‍കോബാര്‍ കെ.എം.സി.സി എക്‌സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു.
മുസ്ലീം സമുദായ സംഘടന കളുടെ ഒന്നടങ്കമുള്ള എതിര്‍പ്പ് അവഗണിച്ചു സംസ്ഥാന വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിടാനുള്ള ഇടത് മുന്നണി നയം മുസ്ലീം സമുദായ നേതൃത്വങ്ങളെ അവിശ്വസിച്ചു കൊണ്ടുള്ള ഫാസിസ്റ്റ് നടപടിയാണെന്നും അല്‍കോബാര്‍ കെ.എം.സി.സി അഭിപ്രായപ്പെട്ടു.ഇത്തരം സമുദായ താല്പര്യ വിരുദ്ധ നയങ്ങള്‍ക്കെതിരെ മുസ്ലീം ലീഗ് നടത്തുന്ന പ്രക്ഷോഭത്തിനു എല്ലാവിധ പിന്തുണയും നല്‍കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.അല്‍കോബാര്‍ ജനൂബിയയ്യില്‍ പ്രസിഡണ്ട് സിദ്ധീഖ് പാണ്ടികശാലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നാഷണല്‍ കമ്മിറ്റി സെക്രട്ടേറിയേറ്റംഗം സുലൈമാന്‍ കൂലെരി ഉദ്ഘാടനം ചെയ്തു.
നാല് പതിറ്റാണ്ട് പിന്നിട്ട പ്രവാസ ജീവിതം അവസാനിപ്പിച്ച അല്‍കോബാര്‍ കെ.എം.സി.സി മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായ സൗദി കെ.എം.സി.സി ഓഡിറ്റര്‍ യു എ റഹീമിന് അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി യാത്രയയപ്പ് നല്‍കി.
കമ്മിറ്റിയുടെ സ്‌നേഹോപഹാരം ഭാരവാഹികള്‍ കൈമാറി. .ഖാദി മുഹമ്മദ്',സലാം ഹാജി കുറ്റിക്കാട്ടൂര്‍,അബ്ദുല്‍ അസീസ് കത്തറമ്മല്‍,മൊയ്തുണ്ണി പാലപ്പെട്ടി ,നാസര്‍ ചാലിയം,ഇഖബാല്‍ ആനമങ്ങാട്,ഫൈസല്‍ കൊടുമ,ആസിഫ് മേലങ്ങാടി,ഹബീബ് പൊയില്‍തൊടി,മുഹമ്മദ് പുതുക്കുടി,ജുനൈദ് കാഞ്ഞങ്ങാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.ജനറല്‍ സെക്രട്ടറി സിറാജ് ആലുവ സ്വാഗതവും ട്രഷറര്‍ നജീബ് ചീക്കിലോട് നന്ദിയും പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..