-
മനാമ: ബഹ്റൈന്‍ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തി വരുന്ന രണ്ടാമത് ജൈവ കൃഷി മത്സരത്തിന്റെ വിജയികളെ അവരുടെ വീടുകളിലെത്തി മെമെന്റോ നല്‍കി ആദരിച്ചു. മുന്‍ എം എല്‍ എയും മുസ്ലിം ലീഗ് നേതാവും സ്വതന്ത്ര കര്‍ഷക സംഘം മുന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്ന മര്‍ഹൂം എ വി അബ്ദുറഹ്മാന്‍ ഹാജിയുടെ പേരിലുള്ള മെമന്റോയാണ് വിജയികള്‍ക്ക് സമ്മാനിച്ചത്. ജില്ലാ കമ്മിറ്റിയുടെ മിഷന്‍ 50 ന്റെ ഭാഗമായി ആരോഗ്യ പരിപാലനനത്തിന് പച്ചക്കറിയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടത്തിയ മത്സരത്തില്‍ 30 പേര് പങ്കെടുത്തു. ബഹ്റൈന്‍ കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാന്‍ വിജയികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വിജയികളായ ആബിദ സഗീര്‍, ഷീജ റഫീഖ് എന്നിവരെയാണ് ആദരിച്ചത്. ടെറസില്‍ നടത്തിയ കൃഷിയില്‍ ആബിത സഗീറും, കൃഷിയിടത്തില്‍ ഷീജ റഫീഖുമാണ് സമ്മാനര്‍ഹരായത്. ബഹ്‌റൈന്‍ കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസല്‍ കോട്ടപ്പള്ളി, ജനറല്‍ സെക്രട്ടറി ഫൈസല്‍ കണ്ടിത്താഴ, വൈസ് പ്രസിഡന്റ് ശരീഫ് വില്യാപ്പള്ളി, ഫാം വില്ല കണ്‍വീനര്‍മാരായ ഇസ്ഹാഖ് വില്യാപ്പള്ളി, ജെപികെ തിക്കോടി, ജില്ലാ സെക്രട്ടറി കാസിം നൊച്ചാട് എന്നിവര്‍ പങ്കെടുത്തു.
ഫാംവില്ലയുടെ ചീഫ് ജഡ്ജ് ആയ വര്‍ഗീസ് പി വി നല്‍കിയ ക്ലാസ്സുകളും ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ചു കൊണ്ടാണ് മത്സരാര്‍ത്ഥികള്‍ ജൈവ കൃഷി മത്സരത്തില്‍ പങ്കെടുത്തത്.
ആരോഗ്യം നിലനിര്‍ത്തുന്നതില്‍ പച്ചക്കറിയുടെ ഉപയോഗം വര്‍ധിപ്പിക്കണമെന്ന സന്ദേശം നല്‍കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നത്. കൊറോണയുടെ ദിന രാത്രങ്ങള്‍ക്കിടയിലും കൂട്ടിലകപ്പെട്ട കിളികളെ പോലെ വീടുകളില്‍ തളച്ചിടപ്പെടുമ്പോള്‍ കായികമായും മാനസികമായും സന്തോഷഭരിതരാകാന്‍ കെഎംസിസിയുടെ ഇത്തരം പദ്ധതികള്‍ നിമിത്തമായെന്ന് മത്സരാര്‍ത്ഥികള്‍ പറഞ്ഞു. 30 മത്സരാര്‍ത്ഥികളാണ് പങ്കെടുത്തത്. വളരെ ആവേശത്തോടെ പങ്കെടുത്ത ഓരോ മത്സരാര്‍ഥികളും ഒന്നിനൊന്നു മെച്ചമായിരുന്നെന്ന് ജഡ്ജിങ് പാനല്‍ കണ്ടെത്തി. അവരില്‍ നിന്ന് ഏറ്റവും നന്നായി ചെയ്തവരെയാണ് സമ്മാനര്‍ഹരായി തെരെഞ്ഞെടുത്തത്.
കെഎംസിസി ഫാം വില്ല ജൈവ കൃഷി മത്സര വിജയികളെ ആദരിച്ചപ്പോള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..