-
മനാമ : മതേതര ജനാധിപത്യം നിലനിന്നു കാണാനാഗ്രഹിക്കുന്ന ജനങ്ങള്‍ യു ഡി എഫ് നു വോട്ടു ചെയ്യണമെന്ന് ബഹ്റൈന്‍ കെ എം സി സി സംസ്ഥാന ആക്ടിങ് ജനറല്‍ സെക്രെട്ടറി ഒ കെ കാസിം അഭ്യര്‍ത്ഥിച്ചു. പ്രസിഡന്റ് റിയോ അബ്ദുല്‍ കരിം സാഹിബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മുഹറഖ് ഏരിയ കമ്മിറ്റി തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ രാജ്യത്തു ഫാസിസ്റ്റു വര്‍ഗീയ വാദികള്‍ അഴിഞ്ഞാടുന്നു.
ഇന്ത്യ അരാജകത്വത്തിലൂടെയാണ് കടന്നു പോകുന്നത്. കേരള സര്‍ക്കാര്‍ അഴിമതിയും സ്വജന പക്ഷപാതവും അരങ്ങു തകര്‍ക്കുകയാണ്. ഭരണ പക്ഷത്തിന്റെ പ്രത്യേകിച്ച് സി പി എമ്മിന്റെ മുഖം രക്ഷിക്കാന്‍ പ്രതിപക്ഷത്തുള്ള നിരപരാധികളായ നേതാക്കളെ അറസ്‌റ് ചെയ്തു ജയിലില്‍ അടക്കുകയാണ്. പല നേതാക്കളെയും അവര്‍ വേട്ടയാടുകയാണ് .ഇതിനെതിരെ ശബ്ദമുയര്‍ത്തേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ഇവര്‍ക്ക് വോട്ടിലൂടെ മറുപടി കൊടുക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍ കെ അബ്ദുല്‍ കരിം മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറിയേറ്റ് അംഗം കരിം കുളമുള്ളതില്‍ ഹെല്‍ത് ക്ളാസെടുത്തു .കെ ടി അബൂയൂസഫ്, ഇയ്യോത്തില്‍ അബ്ദുറഹ്മാന്‍, ഷമീര്‍ കീഴല്‍ എന്നിവര്‍ പ്രസംഗിച്ചു. തുലിപ് അബ്ദുല്‍ റഷീദ് സ്വാഗതവും ഇബ്രാഹിം തിക്കോടി നന്ദിയും പറഞ്ഞു .കരുവാണ്ടി മുസ്തഫ,മ മുഹമ്മദ് ഉസ്താദ് ചേലക്കാട്, മുന അബ്ദുല്ല, ഇസ്മായില്‍ എലത്തൂര്‍ ,നിസാര്‍ കണ്ണൂര്‍, അഷ്റഫ് ബാങ്ക് റോഡ്, അഷ്റഫ് തിരുനാവാഴ, ശറഫുദ്ധീന്‍ മൂടാടി ,തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി .
കെ എം സി സി മുഹറഖ് ഏരിയ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഒ കെ കാസിം ഉല്‍ഘാടനം ചെയ്യുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..