-
മനാമ: ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ബഹ്റൈന്‍ കെഎംസിസി എല്ലാ വര്‍ഷവും നടത്തി വരുന്ന രക്തദാന ക്യാമ്പ് വിജയിപ്പിക്കുന്നതിനാവശ്യമായ സ്വാഗതസംഘം രൂപീകരിച്ചു.
ബഹ്റൈന്‍ സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍, ബഹ്റൈന്‍ ദേശീയദിനമായ ഡിസംബര്‍ 16 നു രാവിലെയാണ് ക്യാമ്പ് ആരംഭിക്കുക. കെഎംസിസി ആസ്ഥാനത് വെച്ചു നടന്ന യോഗത്തില്‍ കെഎംസിസി ആക്ടിങ് ജനറല്‍ സെക്രെട്ടറി ഓ കെ കാസിം അധ്യക്ഷനായിരുന്നു. കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. കുട്ടൂസ മുണ്ടെരി, റസാഖ് മൂഴിക്കല്‍, ഷംസുദ്ദീന്‍ വെള്ളിക്കുളങ്ങര ,ഗഫൂര്‍ കൈപ്പമംഗലം എന്നിവര്‍ സംസാരിച്ചു
ശറഫുദ്ധീന്‍ മാറായമംഗലം ചെയര്മാനും ഇസ്ഹാഖ് വില്ലിയപള്ളി കണ്‍വീനറുമായി സ്വാഗതസംഘം രൂപീകരിച്ചു. അഷ്റഫ് മഞ്ചേശ്വരം കോര്‍ഡിനേറ്റര്‍ ആണ്. വിവിധ സബ് കമ്മിറ്റി ഭാരവാഹികളായി രെജിസ്‌ട്രേഷന്‍: മാസില്‍ പട്ടാമ്പി (ചെയര്‍മാന്‍)
അലി അക്ബര്‍ (കണ്‍വീനര്‍), ഫുഡ്: കാസിം നൊച്ചാട് (ചെയര്‍മാന്‍)
റിയാസ് പാട്‌ല (കണ്‍വീനര്‍), ട്രാന്‍സ്പോര്‍ട്: റഫീഖ് നാദാപുരം (ചെയര്‍മാന്‍)
ഉമ്മര്‍ മലപ്പുറം (കണ്‍വീനര്‍), പബ്ലിസിറ്റി: ഹാരിസ് വി വി തൃത്താല (ചെയര്‍മാന്‍)
മുനീര്‍ ഒഞ്ചിയം (കണ്‍വീനര്‍), വോളിന്റീര്‍: ശരീഫ് വില്യാപ്പള്ളി (ചെയര്‍മാന്‍) സിദീക് അദ്‌ലിയ (കണ്‍വീനര്‍) എന്നിവരെ തെരെഞ്ഞെടുത്തു. കണ്‍വീനര്‍ പി കെ ഇസ്ഹാഖ് സ്വാഗതവും , ചെയര്‍മാന്‍ ഷറഫുദ്ദീന്‍ മാരായമംഗലം നന്ദിയും പറഞ്ഞു .
.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..