കിഴക്കൻ പ്രവിശ്യാ കെഎംസിസി സംഘടിപ്പിച്ച സി മോയിൻകുട്ടി എംഎൽഎ അനുശോചന സംഗമം.
ദമ്മാം: കഴിഞ്ഞദിവസം അന്തരിച്ച മുന്‍ എംഎല്‍എയും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായിരുന്ന സി മോയിന്‍ കുട്ടിയുടെ വേര്‍പാടില്‍ കിഴക്കന്‍ പ്രവിശ്യാ കെഎംസിസി അനുശോചന സംഗമവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു.
കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കുമൊപ്പം സഞ്ചരിച്ച ലളിത ജീവിതം കൊണ്ട് മാതൃകയായ മഹത് വ്യക്തിത്വമായിരുന്ന മോയിന്‍കുട്ടി സാഹിബ് താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്, കൊടുവള്ളി, തിരുവമ്പാടി നിയമസഭാ സാമാജികന്‍ എന്നീ നിലകളില്‍ ജനോപകാരപ്രദമായ ഒട്ടനവധി സേവനപ്രവര്‍ത്തനങ്ങള്‍ കോഴിക്കോട് ജില്ലയുടെ മലയോര മേഖലയില്‍ കൊണ്ടുവന്നുവെന്ന് അനുശോചന പ്രഭാഷണം നടത്തിയ പ്രവിശ്യാ കെഎംസിസി സെക്രട്ടറിയേറ്റംഗം നാസര്‍ അണ്ടോണ അനുസ്മരിച്ചു.
ഭിന്നശേഷിക്കാര്‍ക്കായി പന്നിക്കോട് ലൗഷോര്‍ന്റെയും താമരശ്ശേരി സിഎച്ച് സെന്ററിന്റെയും പ്രവര്‍ത്തനങ്ങളിലൂടെ ജീവകാരുണ്യ രംഗത്തും നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു മോയിന്‍കുട്ടി സാഹിവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രവിശ്യാ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ റഫീഖ് കൂട്ടിലങ്ങാടി, സുലൈമാന്‍ കൂലേരി, അഷറഫ് ആളത്ത്, മാമു നിസാര്‍, ഖാദര്‍ മാസ്റ്റര്‍ വാണിയമ്പലം, ഹമീദ് വടകര, സിദ്ദീഖ് പാണ്ടികശാല,മുശ്താഖ് പേങ്ങാട്, അഷ്‌റഫ് ഗസാല്‍,റഹ്മാന്‍ കാരയാട്, സിറാജ് ആലുവ,ബഷീര്‍ ബാഖവി, മഹ്മൂദ് പൂക്കാട്,സാലിഹ് അണ്ടോണ, എന്നിവര്‍ അനുശോചനം അര്‍പ്പിച്ചു. ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും ട്രഷറര്‍ സിപി ശരീഫ് നന്ദിയും പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..