പരമ്പരാഗത ഈദ് പ്രസംഗത്തില്‍ തീര്‍ഥാടകര്‍ക്കായി പ്രാര്‍ത്ഥിച്ച് സല്‍മാന്‍ രാജാവ് 


ജാഫറലി പാലക്കോട്

സൽമാൻ രാജാവ്

റിയാദ്: ഈദ് ആഘോഷിക്കുന്ന മുസ്ലിം ജനതക്ക് സല്‍മാന്‍ രാജാവ് തന്റെ പരമ്പരാഗത ഈദ് ആശംസകള്‍ അറിയിച്ചു. കോവിഡിനെ നേരിടുന്നതില്‍ നടത്തിയ ക്രിയാത്മക ശ്രമങ്ങള്‍ കാരണം രാജ്യത്തിനകത്തും പുറത്തും നിന്നുള്ള തീര്‍ഥാടകരുടെ എണ്ണം ഈ വര്‍ഷം ഒരു ദശലക്ഷമായി വര്‍ധിപ്പിക്കാന്‍ രാജ്യത്തിന് കഴിഞ്ഞതായി സൗദി സ്റ്റേറ്റ് ടെലിവിഷനില്‍ നടത്തിയ പ്രസംഗത്തില്‍ സല്‍മാന്‍ രാജാവ് അഭിപ്രായപ്പെട്ടു.

കോവിഡ് ഇപ്പോള്‍ നിയന്ത്രണ വിധേയമാണെങ്കിലും തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ ഇപ്പോഴും കണക്കിലെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ തീര്‍ഥാടകരുടെയും ഹജ്ജ് സ്വീകരിക്കാന്‍ രാജാവ് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും വാര്‍ഷിക ഹജജ് കര്‍മ്മം സുഗമമാക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവരുടെയും ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു.

അറഫാത്തിന്റെ സമതലത്തിലെ വികാരനിര്‍ഭരമായ ഒരു ദിവസത്തിന് ശേഷം പ്രാര്‍ത്ഥനയോടെ തീര്‍ഥാടകര്‍ കഴിഞ്ഞ ദിവസം (ശനിയാഴ്ച) മിനായില്‍ തിരികച്ചത്തിയിരുന്നു. ജംറത്ത് സമുച്ചയത്തിലെ 'പിശാചിന്റെ കല്ലെറിയല്‍' ചടങ്ങ് ഉള്‍പ്പെടെയുള്ള ഹജജ് കര്‍മ്മങ്ങള്‍ ചെയ്യുന്നത് അടുത്ത കുറച്ച് ദിവസങ്ങളില്‍ കൂടി തുടരും. പാന്‍ഡെമിക്കിന് ശേഷം ആദ്യമായാണ് ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകരുടെ എണ്ണം ഒരു ദശലക്ഷത്തിലെത്തുന്നത്.

Content Highlights: King Salman greets Muslims on Eid Al Adha

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022

Most Commented