സൗദി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ബിന്‍ സല്‍മാനെ അഭിനന്ദിച്ച് അറബ് രാജ്യങ്ങള്‍


മുഹമ്മദ് ബിൻ സൽമാൻ

റിയാദ്:സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചു. തന്റെ രണ്ടാമത്തെ മകന്‍ ഖാലിദ് രാജകുമാരനെ പ്രതിരോധ മന്ത്രിയായും മറ്റൊരു മകന്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരനെ ഊര്‍ജ മന്ത്രിയായും നിയോഗിച്ചു.

മുഹമ്മദ് ബിന്‍ സല്‍മാന്‍ നേരത്തെ പ്രതിരോധ മന്ത്രിയും ഖാലിദ് രാജകുമാരന്‍ ഉപ പ്രതിരോധമന്ത്രിയുമായിരുന്നു. പങ്കെടുക്കുന്ന മന്ത്രിസഭാ യോഗങ്ങളില്‍ സല്‍മാന്‍ രാജാവ് തന്നെയാകും അധ്യക്ഷത വഹിക്കുക എന്നും സൗദി സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു.

പുതിയ പ്രതിരോധ മന്ത്രിയായ ഖാലിദ് രാജകുമാരന്‍ നേരത്തെ വാഷിങ്ടണില്‍ സൗദി സ്ഥാനപതിയായിട്ടുണ്ട്.

മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതില്‍ യുഎഇ,ബഹ്‌റൈന്‍, കുവൈത്ത് തുടങ്ങിയ ഗള്‍ഫ് രാജ്യ തലവന്‍മാര്‍ അഭിനന്ദിച്ചു.

Content Highlights: King Salman appoints Crown Prince as Prime Minister of Saudi Arabia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented