
കെ.ഐ.ജി സൗഹൃദ വേദി ടേബിൾ ടോക്ക്
കുവൈത്ത്: നമ്മുടെ ഇന്ത്യ മതേതര ഇന്ത്യ എന്നവിഷയത്തില്‍ കെ.ഐ.ജി അബ്ബാസിയ ഏരിയ ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു.
അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍വച്ച് സംഘടിപ്പിച്ച പരിപാടിയില്‍ കുവൈത്തിലെ വ്യത്യസ്ത സംഘടനനേതാക്കളും പ്രമുഖരും പങ്കെടുത്തു സംസാരിച്ചു.
ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനമായ മതേതരസ്വഭാവത്തിന് വിരുദ്ധമായ നിയമനിര്‍മ്മാണത്തിലൂടെ ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടം ഇന്ത്യന്‍ ജനതയെ ഭിന്നിപ്പിക്കുകയും ഇന്ത്യന്‍ പൗരന്മാരുടെ പൗരത്വം അവരില്‍നിന്ന് കവര്‍ന്നെടുത്ത് അവരുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതം ഏല്പിക്കുന്ന തികച്ചും അന്യായമായ നിലപാടുമായി പുന്നോട്ട് പോകുകയാണെന്ന് വിഷയാവതരണം നടത്തിയ ഖലീലുല്‍ റഹ്മാന് അഭിപ്രായപ്പെട്ടു.
ജെയിംസ് ദേവസ്സി,മനോജ് കാപ്പാട്,നൗഫല്‍ കൊടുങ്ങല്ലൂര്‍,മനാഫ് കൊച്ചുമരക്കാര്‍,ഗഫൂര്‍ തിക്കൊടി,ഷാനു തലശ്ശേരി,നാസര്‍ പെരിന്തല്‍മണ്ണ,ഫൈസല്‍ വടക്കേക്കാട്,നൗഷര്‍ വാടാനപ്പള്ളി,സജീവ് നാരായണന്,ധര്‍മ്മരാജ് മടപ്പള്ളി,മണിക്കുട്ടന് തൃശൂര്‍,കുര്യന് ചെന്നിത്തല,മൊയ്തു മാഹി,മുനീര്‍ തലശ്ശേരി,അന്‍വര്‍ വടക്കേക്കാട് എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു.
കെ.ഐ.ജി അബ്ബാസിയ ഏരിയ പ്രസിഡന്റ് സാബിഖ് യൂസഫ് അധ്യക്ഷതവഹിച്ച പരിപാടിയില്‍ സൗഹൃദവേദി സെക്രട്ടറി യൂസഫ് സഖരിയ സ്വാഗതവും കെ.ഐ.ജി അബ്ബാസിയ ഏരിയ വൈസ് പ്രസിഡന്റ് സിദ്ധീഖ് ഹസന് നന്ദിയും പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..