വൃക്ക രോഗ നിർണ്ണയ ക്യാമ്പ്
മനാമ: തണല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ഷിഫാ അല്‍ ജസീറ മെഡിക്കല്‍ സെന്ററുമായി ചേര്‍ന്ന് നടത്തുന്ന വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പ് ഓഗസ്റ്റ് 26 വെള്ളിയാഴ്ച്ച സെഗായ കെ സി എ ഹാളില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
മറ്റ് ക്യാമ്പുകളില്‍ നിന്നും വിഭിന്നമായി വൃക്കരോഗ നിര്‍ണ്ണയം നേരത്തെ തന്നെ സാധ്യമാക്കുന്ന പ്രസ്തുത ക്യാമ്പ് പ്രയോജനപ്പെടുത്താന്‍ പ്രവാസികള്‍ മുന്നോട്ട് വരണമെന്ന് അറിയിപ്പില്‍ അഭ്യര്‍ത്ഥിച്ചു. ഉച്ചക്ക് ഒരു മണി മുതല്‍ വൈകീട്ട് 6 മണിവരെ നടക്കുന്ന ക്യാമ്പില്‍ വൃക്കയുടെ പരിരക്ഷണത്തെക്കുറിച്ച് ഉദ്‌ബോധന ക്ലാസ് ഉണ്ടായിരിക്കുന്നതാണ്.
ഗൂഗിള്‍ ഫോം വഴി രജിസ്റ്റര്‍ ചെയ്ത് ഓരോരുത്തരും തങ്ങളുടെ പങ്കാളിത്തം സമയബന്ധിതമായി ഉറപ്പ് വരുത്തേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് 39603989, 34350088, 38899576 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Content Highlights: Kidney Disease Diagnosis Camp on 26th August
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..