
-
കുവൈത്ത് സിറ്റി : പ്രവാചകന്റെ ഉദാത്തമായ ചിന്തകളും ഉല്‍കൃഷ്ഠമായ ജീവിതരീതിയും ആഴത്തില്‍ പഠിക്കുകയും,അനുകരിക്കുകയും സമൂഹത്തിന് പരിചയപ്പെടുത്തുകയും ചെയ്യണമെന്ന് സയ്യിദ് ഷാഹിന്‍ വാഫി അല്‍ ബുഖാരി പറഞ്ഞു. സമസ്ത മേഖലകളിലും സമഗ്രമായ മാതൃകകള്‍ കാണിച്ചു തന്ന പ്രവാചകന്റെ നല്ല അനുയായികളായി ജീവിതം നയിക്കാന്‍ പുതുതലമുറ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കുവൈത്ത് കേരളാ ഇസ്ലാമിക് കൗണ്‍സില്‍ 'തിരുനബി ജീവിതം സമഗ്രം, സമ്പൂര്‍ണ്ണം' എന്ന പേരില്‍ നടത്തുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി ഫഹാഹീല്‍ മേഖല കമ്മിറ്റി സംഘടിപ്പിച്ച മുഹബ്ബത്തെറസൂല്‍ ഓണ്‍ലൈന്‍ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ കെ.ഐ.സി ചെയര്മാന് ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ ഉല്‍ഘാടനം നിര്‍വഹിച്ചു. കെ.ഐ.സി ഫഹാഹീല്‍ മേഖല പ്രസിഡന്റ് അമീന് മുസ്ലിയാര് ചേകനൂര്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള പ്രാര്‍ത്ഥന നടത്തി. ജനറല്‍ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി ആശംസകളര്‍പ്പിച്ചു.മേഖലാ വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ,ആദില്‍ എടവണ്ണപ്പാറ,ജവാദ് വാഴയൂര്‍ എന്നിവര്‍ മൗലിദ് സദസ്സിന് നേതൃത്വം നല്കി. മേഖല ആക്ടിങ് സെക്രട്ടറി എന്‍ജിനിയര്‍ മുനീര്‍ സ്വാഗതവും ട്രഷറര്‍ അബ്ദുറഷീദ് മസ്താന് നന്ദിയും പറഞ്ഞു.
Share this Article
Related Topics
RELATED STORIES
IN CASE YOU MISSED IT
07:00
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..