'ഖല്‍ബാണ് താജുദ്ധീന്‍' വ്യാഴാഴ്ച ഇന്ത്യന്‍ ക്ലബ്ബില്‍ 


.

മനാമ: 'നെഞ്ചിനുള്ളില്‍ നീയാണ്' എന്ന ഗാനത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി മാറിയ താജുദ്ധീന്‍ വടകര നയിക്കുന്ന 'ഖല്‍ബാണ് താജുദ്ധീന്‍' മ്യൂസിക്കല്‍ ഡാന്‍സ് പ്രോഗ്രാം ഈ മാസം 9 വ്യാഴാഴ്ച വൈകീട്ട് 7 മണിയ്ക്ക് ഇന്ത്യന്‍ ക്ലബ്ബില്‍ അവതരിപ്പിക്കുന്നു. ബഹ്റൈനിലെ ഒരുകൂട്ടം കലാസ്‌നേഹികള്‍ ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടിയില്‍ താജുദ്ധീനൊപ്പം ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം റാഫി മോഹ, ഗായികമാരായ സജില സലിം, ഹര്‍ഷ കാലിക്കറ്റ്, ആഷിര്‍ വടകര തുടങ്ങിയവര്‍ക്കൊപ്പം ഗള്‍ഫുനാടുകളില്‍ അറിയപ്പെടുന്ന 'ഓറ ഡാന്‍സ് ടീം' അവതരിപ്പിക്കുന്ന ഡാന്‍സ് പരിപാടികളും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. ഗള്‍ഫുനാടുകളില്‍ നിരവധി സ്റ്റേജ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുള്ള മനോജ് മയ്യന്നൂര്‍ സംവിധാനം ചെയ്യുന്ന ഈ പരിപാടിയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണെന്നു ഓര്‍ഗനൈസര്‍മാരായ സാബിര്‍ മുഹമ്മദ്, അമ്പിളി ഇബ്രാഹിം, സുമേഷ് പെര്‍ഫെക്ട് ലൈന്‍, ജന്നത്ത്, ശ്രേയസ് സുമേഷ്, പ്രവീണ്‍ തുടങ്ങിയവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 33464471, 33145708, 66309646

Content Highlights: Khalbanu Thajuddeeen, Manama

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented