
-
മനാമ: ബഹ്റൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന നാടകോല്സവത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി സമാജം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നാടകാചാര്യന് എന്‍ എന്‍ പിള്ളയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 6, 7, 8 തിയ്യതികളിലായി, എന്‍. എന്‍. പിള്ളയുടെ 10 നാടകങ്ങള്‍ അരങ്ങിലെത്തും.
വിജയരാഘവന് മുഖ്യാതിഥിയായി എത്തുന്ന ഈ നാടകോത്സവത്തിന്റെ ദീപം തെളിയിക്കല്‍ ചടങ്ങും സ്ക്രിപ്റ്റ് കൈമാറലും സമാജം ബാബുരാജന് ഹാളില്‍ സമാജം പ്രസിഡന്റ് പി വി രാധാകൃഷണ പിള്ളയുടെയും ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കലിന്റെയും കലാവിഭാഗം സെക്രട്ടറി പ്രദീപ് പതേരിയുടെയും സാന്നിധ്യത്തില്‍ നടന്നു.
അവതരിപ്പിക്കപ്പെടുന്ന നാടകങ്ങള്‍
1) നാടകം. കണക്ക് ചെമ്പകരാമന്‍
സംവിധായകന്: മനോഹരന് പാവറട്ടി.
2) നാടകം. ദി പ്രസിഡന്റ്
സംവിധായകന്:സുരേഷ് പെണ്ണുക്കര.
3) നാടകം. ഡാം. സംവിധായകന്: ബേബിക്കുട്ടന്.
4) നാടകം. ഗറില്ല
സംവിധായകന്: ഷാഗിത്ത് രമേഷ്.
5) നാടകം. മൗലീകവകാശം. സംവിധായിക: ദീപ ജയചന്ദ്രന്.
6) നാടകം. കുടുംബയോഗം. സംവിധായകന്: ഹരീഷ് മേനോന്
7)നാടകം. അണ്ടര്‍ വെയര്‍. സംവിധായകന്: മനോജ് തേജസ്വിനി.
8)നാടകം. ഫാസ്റ്റ് പാസഞ്ചര്‍
സംവിധായകന്: ശ്രീജിത്ത് പറശ്ശിനി.
9) നാടകം. ഗുഡ് നൈറ്റ്. സംവിധായകന്: കൃഷ്ണകുമാര്‍ പയ്യന്നൂര്‍
10) മോഹന്‍രാജ് അവതരിപ്പിക്കുന്ന 'ഞാന്‍ '.
എന്‍ എന്‍ പിള്ളയെക്കുറിച്ചുള്ള പ്രൊഫൈല്‍ ഡ്രാമ.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..