കേരളീയ സമാജം ആരോഗ്യമിത്രം അവാര്‍ഡ് ഡോ.വി.പി.ഗംഗാധരന് സമര്‍പ്പിച്ചു


കേരളീയ സമാജം ആരോഗ്യമിത്രം അവാർഡ് ഡോ.വി.പി ഗംഗാധരന് സമർപ്പിക്കുന്നു

മനാമ: മനുഷ്യത്വ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള ആരോഗ്യ മേഖലയിലെ സമഗ്ര സംഭാവനകള്‍ക്ക് ബഹ്റൈന്‍ കേരളീയ സമാജം ഏര്‍പ്പെടുത്തിയ 'ആരോഗ്യമിത്രം' അവാര്‍ഡ് പ്രശസ്ത ഓങ്കോളജിസ്റ്റായ ഡോ:വി.പി ഗംഗാധരന് നല്‍കി ആദരിച്ചു. ബഹ്റൈന്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടന്ന പരിപാടിയില്‍ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ളയാണ് ഒരു ലക്ഷം രൂപയും, മൊമെന്റോയും, പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം സമ്മാനിച്ചത്. അവാര്‍ഡ് കമ്മിറ്റിയില്‍ വന്ന നിരവധി പേരുകള്‍ക്കിടയില്‍ നിന്നും നിസ്സംശയം ഡോ.വി.പി.ഗംഗാധരനെ തിരഞ്ഞെടുക്കാനായെന്നും, അര്‍ബുദ രോഗ ചികിത്സയില്‍ നല്‍കിയ സംഭാവനകള്‍ക്ക് പുറമെ രോഗികളുമായി അദ്ദേഹം നിലനിര്‍ത്തുന്ന സ്‌നേഹബന്ധം ഊഷ്മളമാണെന്നും പി.വി.രാധാകൃഷ്ണപിള്ള പറഞ്ഞു.

ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ കാന്‍സര്‍ അസിസ്റ്റന്‍സ് ഫോറം പ്രസ്തുത പരിപാടിയില്‍ ഡോ.വി.പി ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. കേരളീയ സമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നഭിപ്രായപ്പെട്ട ഡോക്ടര്‍, അര്‍ബുദ ചികിത്സാരംഗത്ത് സമാജത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിക്കുകയും സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. പ്രശസ്ത ഓങ്കോളജിസ്റ്റും ഡോ:വി.പി ഗംഗാധരന്റെ പത്‌നിയുമായ ഡോ:കെ.ചിത്രതാര പരിപാടിയില്‍ സംസാരിച്ചു. രോഗികള്‍ക്ക് കേവലമൊരു ഡോക്ടര്‍ മാത്രമല്ല, ഋഷി തുല്യനായ മാര്‍ഗ്ഗദര്‍ശിയും സുഹൃത്തുമാണ് വി.പി ഗംഗാധരന്‍ എന്ന്, സ്വാഗതമാശംസിച്ച ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ കൂട്ടിച്ചേര്‍ത്തു. സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്തു നന്ദി രേഖപ്പെടുത്തി.

Content Highlights: keraleeya samajam arogyamithram award


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented