ബഹ്റൈന്‍ കേരളീയ സമാജം കേരളപ്പിറവി ആഘോഷം സംഘടിപ്പിച്ചു


-

മനാമ: ഭാഷാടിസ്ഥാനത്തില്‍ കേരളം രുപികരിക്കപ്പെട്ടെങ്കിലും അറുപത്തഞ്ച് വര്‍ഷം കൊണ്ട് മലയാള ഭാഷയെ സമ്പന്നമാക്കുന്നതില്‍ മലയാളികള്‍ പരാജയപ്പെട്ടെന്നും ശാസ്ത്രത്തിന്റെയും തത്ത്വശാസ്ത്രത്തിന്റെയും ഉള്‍പിരിവുകളെ ഉള്‍കൊള്ളാനാവുന്ന വിധം ഭാഷയെ സജ്ജമാക്കേണ്ടതുണ്ടെന്നും കവിയും പ്രഭാഷകനുമായ കല്‍പ്പറ്റ നാരായണന്‍ അഭിപ്രായപ്പെട്ടു.

ഇംഗ്ലിഷും ഫ്രഞ്ചും ജര്‍മ്മനുമടക്കം മിക്കവാറും ഭാഷകളില്‍ വര്‍ഷാവസാനങ്ങളില്‍ പുതിയ വാക്കുകള്‍ എണ്ണി തിട്ടപ്പെടുത്തി പ്രസിദ്ധീകരിക്കാറുണ്ടെന്നും കല്‍പ്പറ്റ കൂട്ടിച്ചേര്‍ത്തു. ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ മലയാളം പാഠശാലയുടെ നേതൃത്വത്തില്‍ നടന്ന കേരളപ്പിറവി ദിനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കല്‍പ്പറ്റ നാരയണന്‍.

കേരളീയ സമാജത്തിന്റ മലയാള ഭാഷാ പഠന പ്രവര്‍ത്തനങ്ങള്‍ കേരളത്തിന് വെളിയില്‍ നടക്കുന്ന ഏറ്റവും വലിയ ഭാഷാ പ്രവര്‍ത്തനമാണെന്നും ഈ വര്‍ഷം കേരള സര്‍ക്കാറിന്റെ മലയാളം മിഷനുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിന്റെ പത്താം വര്‍ഷമാണെന്നും കേരളീയ സമാജം പ്രസിഡന്റണ്ട് പി.വി. രാധാകൃഷ്ണ പിള്ള പറഞ്ഞു. മലയാളം മിഷന്‍ ഡയറക്ടര്‍ ഡോ.സുജ സൂസണ്‍ ഓണ്‍ലൈനില്‍ ആശംസകളറിയിച്ചു സംസാരിച്ചു.

ചടങ്ങില്‍ ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ സ്വാഗതവും സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര ആശംസയും പാഠശാല പ്രിന്‍സിപ്പള്‍ ബിജു എം സതിഷ് നന്ദിയും പറഞ്ഞു. നന്ദകുമാര്‍ എടപ്പാള്‍, മിഷ നന്ദകുമാര്‍, ലത മണികണ്ഠന്‍ തുടങ്ങിയവര്‍ ഏകോപനം നിര്‍വ്വഹിച്ചു. തുടര്‍ന്നു പാഠശാല അധ്യാപകരുടെയും കുട്ടികളുടെയും മോഹിനിയാട്ടം, തിരുവാതിര, സംഘഗാനം, കാര്‍ഷിക നൃത്തം, കുട്ടികളുടെ നാടകം, സെമി ക്ലാസിക്കല്‍ നൃത്തം, കുഞ്ഞുണ്ണി മാഷിന്റെ കവിതകളുടെ ആവിഷ്‌ക്കാരം തുടങ്ങി നിരവധി പരിപാടികള്‍ നടന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022

Most Commented