മനാമ: ബഹ്‌റൈനിലെ സാമൂഹ്യ സേവന രംഗത്തെ നന്മകളുടെ കൂട്ടായ്മ എന്നറിയപ്പെടുന്ന ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറത്തിന്റെ ആദ്യ ചാര്‍ട്ടേഡ് വിമാനം വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് കോഴിക്കോട്ടേക്ക് യാത്രയാവും. ആദ്യമായിട്ടാണ് ഒരു ചാര്‍ട്ടഡ് വിമാനം ഇതുവരെ സംഘടനകള്‍ പ്രഖ്യാപിച്ച നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കായ 99 ദിനാറിന് ഫഹദാന്‍ ട്രാവല്‍സുമായി സഹകരിച്ച് അവശതയനുഭവിക്കുന്നവര്‍ക്കും അര്‍ഹതപ്പെട്ടവര്‍ക്കും വേണ്ടി നടപ്പിലാക്കിയത്. കൂടാതെ രണ്ട് വയസ്സ് തികയുന്ന കുട്ടികള്‍ക്കും തീര്‍ത്തും സൗജന്യമാക്കിയിരുകുകയാണ് ഈ സേവനം. 46 കിലോ ലഗേജും 7 കിലോ ഹാന്‍ഡ് ബാഗും ഓരോ യാത്രക്കാരനും കൊണ്ടു പോവാം .
ബഹ്‌റൈനിലെ മലയാളി സമൂഹത്തിന്റെ പ്രശംസ പിടിച്ചുപറ്റിയ ഈ വിമാനയാത്ര ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറത്തിന്റെ വിവിധ വിഷയങ്ങളില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും നല്‍കുന്ന സഹായഹസ്തത്തിന്റെ ഭാഗമായി ഈ കോവിഡ് മഹാമാരിയുടെ ആശങ്കയുളവാകുന്ന കാലഘട്ടത്തില്‍ സമാനതകളില്ലാത്ത തരത്തിലാണ് അര്‍പ്പികുന്നത്. അര്‍ഹികുന്നവര്‍ക്കുള്ള ഈ വിമാന യാത്രയും ബഹ്‌റൈന്‍ മലയാളി സമൂഹത്തിന്റെ ചരിത്രതാളില്‍ ഏറെ തിളങ്ങി നില്‍ക്കുമെന്ന് ഫോറത്തിന്റെ കമ്മ്യൂണിറ്റി ഹെല്‍പ്പ് ലൈന്‍ ഡെസ്‌ക്ക് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Content Highlights: Kerala Social Forum charted flight
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..