കേരളാ പ്രോപ്പർട്ടി എക്സ്പോ
കോഴിക്കോട്: മാതൃഭൂമി ഡോട്ട് കോം ഷാര്‍ജയില്‍ സംഘടിപ്പിക്കുന്ന കേരള പ്രോപ്പര്‍ട്ടി എക്‌സ്പോ സീസണ്‍-4 ഡിസംബര്‍ മൂന്ന്, നാല് തീയതികളില്‍ എക്‌സ്പോ സെന്റര്‍ ഷാര്‍ജയില്‍നടക്കും. ക്രെഡായിയുടെ (കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ) സഹകരണത്തോടെ ഒരുക്കുന്ന പ്രോപ്പര്‍ട്ടി എക്‌സ്‌പോയില്‍ അമ്പതോളം സ്റ്റാളുകളുണ്ടാകും.
ഹാള്‍നമ്പര്‍ ഒന്നില്‍ രാവിലെ 11 മുതല്‍ രാത്രി എട്ടുവരെയാണ് എക്‌സ്‌പോ. ഫ്‌ളാറ്റുകള്‍ക്കും വില്ലകള്‍ക്കുംപുറമേ സര്‍വീസ് അപ്പാര്‍ട്ട്മെന്റ്, ഷോപ്പിങ് കേന്ദ്രങ്ങള്‍, ഇന്റീരിയര്‍ ഡെക്കറേഷന്‍ തുടങ്ങിയവയുടെ സ്റ്റാളുകളും ബാങ്കിങ്, ഫിനാന്‍സ് മേഖലയില്‍നിന്നുള്ള ബ്രാന്‍ഡുകളും ഉണ്ടാകും.
ഇഷ്ടപ്പെട്ട പ്രോപ്പര്‍ട്ടി ഷാര്‍ജയില്‍െവച്ചുതന്നെ ബുക്ക് ചെയ്യാം. പാര്‍ക്കിങ് സൗജന്യമാണ്. ഫോണ്‍: 9995331199, 9746122746.
Content Highlights: kerala property expo wiil held at sharjah, myhome
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..