-
മനാമ: ദിശ മലയാളം പാഠശാല കേരളപ്പിറവി ദിനം ഓണ്‍ലൈനില്‍ ആഘോഷിച്ചു. ഫ്രന്റസ് സോഷ്യല്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് ഇ. കെ. സലീം ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ പാഠശാല കോര്‍ഡിനേറ്റര്‍ യൂനുസ് രാജ് സ്വാഗതവും അധ്യാപിക സഫിയ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് പാഠശാല വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ നടന്നു. കേരളത്തിന്റെ തനത് സംസ്കാരം വിളിച്ചോതുന്ന വിദ്യാര്‍ത്ഥികളുടെ നൃത്തം, കവിത, ഗാനം , പ്രസംഗം എന്നിവ പരിപാടിക്ക് മിഴിവേകി. പാഠശാല വിദ്യാര്‍ത്ഥിനി ഹിബ ഫാത്തിമ പരിപാടി നിയന്ത്രിച്ചു. അധ്യാപകരായ നസീബ, നസീല എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..