സുവര്‍ണ്ണ ജുബിലി നിറവില്‍ കേരള കാത്തലിക് അസോസിയേഷന്‍


Photo: Pravasi mail

മനാമ: ബഹ്റൈനിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷന്‍ സുവര്‍ണ്ണ ജുബിലി ഫിനാലെ ക്രൗണ്‍ പ്ലാസ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. പ്രൗഡ ഗംഭീരമായ ചടങ്ങില്‍ തൊഴില്‍, സാമൂഹിക വകുപ്പു മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹൂമൈദാന്‍ മുഖ്യാതിഥിയായി പങ്കെടുത്തു.

ഇന്ത്യന്‍ അംബാസഡര്‍ പിയുഷ് ശ്രീവാസ്തവ, ബിഷപ്പ് റൈറ്റ് റവറന്റ് ഡോ.എബ്രഹാം മാര്‍ ജൂലിയോസ്, പേരവൂര്‍ എം എല്‍ എ സണ്ണി ജോസഫ്, എന്നിവര്‍ വിശിഷ്ഠാതിഥികളായി പങ്കെടുത്തു. ചടങ്ങില്‍ ബഹറിനിലെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ, നിയമ മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അലി ഹസ്സന്‍, വി കെ തോമസ്, പമ്പാവാസന്‍ നായര്‍, മുഹമ്മദ് മന്‍സൂര്‍, അരുള്‍ ദാസ് തോമസ്, റാഫെല്‍ വില്‍സണ്‍, അലക്‌സ് ബേബി, ജൂലിയറ്റ് തോമസ്, താരിഖ് നജീബ് എന്നിവരെ കെസി എ പ്രവാസി ഭാരതീയ ഗോള്‍ഡന്‍ എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു. അലി ഹസ്സനു വേണ്ടി ഡോ. മുഹമ്മദ് മഷൂദ് അവാര്‍ഡ് സ്വീകരിച്ചു.

ഇവന്റ് സപ്പോര്‍ട്ടേഴ്‌സ് ആയ ഫ്രാന്‍സിസ് കൈതാരത്ത്, സോവനിര്‍ എഡിറ്റര്‍ ജോണ്‍സന്‍ ദേവസി, ഡോ. പി വി ചെറിയാന്‍ എന്നിവരെ മെമെന്റോ നല്‍കി
ആദരിച്ചു. കെസിഎയുടെ 50 വര്‍ഷത്തെ ചരിത്രം ഉള്‍കൊള്ളുന്ന സുവനീര്‍ മന്ത്രി ജമീല്‍ ബിന്‍ ഹൂമൈദാന്‍ പ്രകാശനം ചെയ്തു. പ്രസിഡന്റ് റോയ് സി ആന്റണി അധ്യക്ഷനായ ചടങ്ങില്‍ ഗോള്‍ഡന്‍ ജുബിലി ചെയര്‍മാന്‍ എബ്രഹാം ജോണ്‍ സ്വാഗതവും, ജനറല്‍ സെക്രട്ടറി വിനു ക്രിസ്റ്റി നന്ദിയും പറഞ്ഞു. കെ സി ഇ സി പ്രസിഡന്റ് ഫാ. ദിലീപ് ഡേവിഡ്‌സണ്‍, ഫാദര്‍ ജോണ്‍ തുണ്ടിയത്ത്, എന്നിവരും സാമൂഹിക സാംസ്‌കാരിക കായിക, വിദ്യാഭ്യാസ മണ്ഡലങ്ങളിലെ പ്രമുഖരും, നിയമ രംഗത്തെ വിദഗ്ധരും, ബഹറിനിലിലെ വിവിധ സംഘടനകളിലെ സാരഥികളും, മതമേലധ്യക്ഷന്മാരും അതിഥികളായി പങ്കെടുത്തു.

Content Highlights: Kerala Catholic Association celebrates Golden Jubilee

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented