കെ.സി.എ.
മനാമ: കേരളാ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഈ മാസം തുടങ്ങാനിരുന്ന ഓണ്‍ലൈന്‍ ക്വിസ് ലൈവ് ഷോ കെ.സി.എ. ഗ്രാന്‍ഡ്മാസ്റ്റര്‍- 2021 കോവിഡ് പശ്ചാത്തലത്തില്‍ നീട്ടി വെച്ചതായി സംഘാടകര്‍ അറിയിച്ചു. നിലവിലെ സാഹചര്യങ്ങളനുസരിച്ചു കോവിഡ് പ്രോട്ടോകോളുകള്‍ക്ക് അനുസൃതമായി ഓണ്‍ലൈന്‍ ആയി ജൂണ്‍ മാസത്തില്‍ ആരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.
ഏഴ് മാസം നീണ്ടു നില്‍ക്കുന്ന ഓണ്‍ലൈന്‍ ക്വിസ് മത്സരങ്ങളില്‍ രണ്ടു പേരടങ്ങുന്ന എഴുപത്തിരണ്ട് ടീമുകള്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി വിവിധ റൗണ്ടുകളില്‍ മത്സരിക്കും. 12 മുതല്‍ 18 വയസ് വരെയുള്ള കുട്ടികള്‍ക്ക് ഗ്രാന്‍ഡ്മാസ്റ്റര്‍ ജൂനിയര്‍ വിഭാഗത്തില്‍ മത്സരിക്കാം. ഗ്രാന്‍ഡ്മാസ്റ്റര്‍ സീനിയര്‍ വിഭാഗത്തില്‍, ഓരോ ടീമിലെയും ഒരു മത്സരാര്‍ത്ഥി നിര്‍ബന്ധമായും 18 വയസിനു മേല്‍ പ്രായമായിരിക്കണം. രണ്ടാമത്തെ മത്സരാര്‍ത്ഥി 12 വയസിനു മുകളില്‍ ആയിരിക്കണം.
ടീമുകളുടെ രജിസ്‌ട്രേഷന്‍ തുടരുകയാണെന്നും രജിസ്‌ട്രേഷന്‍ ഫോമുകള്‍ക്കായി കെസിഎ ഓഫീസിനെയോ, 39207951 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടണം എന്ന് സംഘാടകര്‍ അറിയിച്ചു. www.kcabahrain.com വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സാധ്യമാണ്. വിശദ വിവരങ്ങള്‍ക്കും സ്‌പോണ്‍സര്‍ഷിപ്പിനുമായി ബന്ധപ്പെടുക, വിനു ക്രിസ്റ്റി (36446223), ലിയോ ജോസഫ് (39207951), ജിന്‍സണ്‍ പുതുശ്ശേരി (35507934).
Content Highlights: Kerala Catholic Association Bahrain - KCA Grandmaster 2021
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..