
പ്രവാസികള്‍ക്ക് മികച്ച പരിഗണനയാണ് ബജറ്റില്‍ ലഭിച്ചിരിക്കുന്നത്. ക്ഷേമനിധി പെന്ഷന് വിദേശത്തുള്ളവര്‍ക്ക് 3500 രൂപയായും, നാട്ടില്‍ തിരിച്ചെത്തിയവരുടേത് 3000 രൂപയായും വര്‍ധിപ്പിച്ച ബജറ്റ് പ്രഖ്യാപനം ഏറ്റവും ശ്രദ്ധേയമായതാണ്. ഇതിനായി പ്രവാസി ക്ഷേമനിധിക്ക് ഒമ്പത് കോടി രൂപ അനുവദിച്ചിട്ടുണ്ട്. തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ഏകോപിത പ്രവാസി തൊഴില്‍ പദ്ധതി ബജറ്റിന്റെ ഭാഗമായി പ്രഖ്യാപിച്ചു. പദ്ധതിക്കുവേണ്ടി 100 കോടി രൂപ വകയിരുത്തി. മടങ്ങിവരുന്നവര്‍ക്ക് നൈപുണ്യ പരിശീലനം നല്കി വീണ്ടും വിദേശത്ത് പോകാനുള്ള സഹായം ലഭ്യമാക്കും. ഏറെ കാലത്തെ കലയുള്പ്പെടെയുള്ള സാംസ്കാരിക സംഘടനകളുടെ ആവശ്യമാണ് ഇതിലൂടെ നിറവേറ്റപ്പെട്ടിരിക്കുന്നത്.
പ്രവാസി ക്ഷേമം കൂടാതെ വയോജനക്ഷേമം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, വനിതാക്ഷേമം തുടങ്ങി സര്‍വ്വതലത്തിലും വിവിധ പദ്ധതികളും, ആനുകൂല്യങ്ങളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബജറ്റില്‍ പ്രവാസികള്‍ക്ക് നല്കിയ പരിഗണന ഇടതു സര്‍ക്കാറിന്റെ പ്രവാസികളോടുള്ള പ്രതിബദ്ധത കാണിക്കുന്നതാണെന്നും, ധനകാര്യമന്ത്രി അവതരിപ്പിച്ച ബജറ്റിനെ പൂര്‍ണ്ണമായും സ്വാഗതം ചെയ്യുകയാണെന്നും കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്, ജനറല്‍ സെക്രട്ടറി സി .കെ.നൗഷാദ് എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..