രാധാകൃഷ്ണന് കേളി യാത്രയയപ്പ് നല്‍കി


.

റിയാദ്: കേളി കലാസാംസ്‌കാരിക വേദി റൗദ ഏരിയ രക്ഷാധികാരി കമ്മിറ്റിയംഗവും ഏരിയാ കമ്മിറ്റിയംഗവുമായ രാധാകൃഷ്ണന് റൗദ രക്ഷാധികാരി കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.

കോഴിക്കോട് ഫാറൂഖ് സ്വദേശിയായ രാധാകൃഷ്ണന്‍ കഴിഞ്ഞ 30 വര്‍ഷമായി ഒരു സ്വകാര്യ സ്ഥാപനത്തില്‍ തയ്യല്‍ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. കേളി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥതയോടെ ഇടപെടുന്ന രാധാകൃഷ്ണന്‍ മികച്ച ഒരു സംഘാടകന്‍ കൂടിയാണ്. റൗദയില്‍ ചേര്‍ന്ന യാത്രയയപ്പ് ചടങ്ങില്‍ രക്ഷാധികാരി കമ്മിറ്റിയംഗം സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കമ്മിറ്റിയംഗവും ഏരിയാ സെക്രട്ടറിയുമായ ബിജി തോമസ് സ്വാഗതം പറഞ്ഞു, കേന്ദ്ര രക്ഷാധികാരി കമ്മിറ്റിയംഗം ഗീവര്‍ഗീസ്, ഏരിയ രക്ഷാധികാരി സെക്രട്ടറി സുരേഷ് ലാല്‍, കേന്ദ്രക്കമ്മിറ്റിയംഗം സുനില്‍ സുകുമാരന്‍, റൗദ രക്ഷാധികാരി കമ്മിറ്റിയംഗങ്ങളായ സജ്ജാദ്, ഷാജി കെ.കെ, റൗദ ഏരിയാ കമ്മിറ്റിയംഗങ്ങളായ രണന്‍ കമലന്‍, അലി കുറ്റ്യാടി, കൃഷ്ണകുമാര്‍, യുണിറ്റ് അംഗങ്ങളായ സുരേഷ് ബാബു, ചന്ദ്രന്‍, ശശിധരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. രക്ഷാധികാരി കമ്മിറ്റിയുടെ ഉപഹാരം രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ സുരേഷ് ലാലും, ഏരിയയുടെ ഉപഹാരം ഏരിയാ സെക്രട്ടറി ബിജി തോമസും, യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് ജോയിന്റ് സെക്രട്ടറി അലി കുറ്റ്യാടിയും നല്‍കി. യാത്രയയപ്പ് ചടങ്ങിന് രാധാകൃഷ്ണന്‍ നന്ദി പറഞ്ഞു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: keli, sentoff

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented