.
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന ഒമ്പതാമത് ബത്ഹ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സെമിനാര്‍ സംഘടിപ്പിച്ചു. 'നവകേരള നിര്‍മ്മിതിയുടെ ഇടതു മാതൃക' എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ ബത്ഹ ഏരിയ സാംസ്കാരിക കമ്മിറ്റി അംഗം കെ.ടി ബഷീര്‍ മോഡറേറ്റര്‍ ആയി. കേളി കേന്ദ്ര സാംസ്കാരിക കമ്മിറ്റി അംഗവും മലാസ് ഏരിയ പ്രസിഡന്റുമായ നൗഫല്‍ പൂവ്വകുറുശ്ശി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക കമ്മിറ്റി അംഗം മൂസ കൊമ്പന് പ്രബന്ധം അവതരിപ്പിച്ചു.
വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് നിരവധി പേര് ചര്‍ച്ചയില്‍ പങ്കെടുത്തു. കേളി രക്ഷാധികാരി കമ്മിറ്റി അംഗം സതീഷ് കുമാര്‍, കേളി സെക്രട്ടറി ടി ആര് സുബ്രഹ്മണ്യന്, ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, വൈസ് പ്രസിഡന്റ് സുരേന്ദ്രന് കൂട്ടായി, ബത്ഹ ഏരിയ കമ്മിറ്റി പ്രസിഡന്റ് രാമകൃഷ്ണന്, ഏരിയ കമ്മിറ്റി അംഗം വിനോദ് മലയില്‍, ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ രജീഷ് പിണറായി എന്നിവര്‍ സെമിനാറിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഏരിയ ജോയിന്റ് സെക്രട്ടറിയും കേന്ദ്ര സാംസ്കാരിക കമ്മിറ്റി അംഗവുമായ മുരളി കണിയാരത്ത് സെമിനാറിന് നന്ദി രേഖപ്പെടുത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..