പ്രവാസി കുടുംബങ്ങള്‍ക്ക് കാവലാളായി കേരള സര്‍ക്കാര്‍ ഉണ്ടാകും- പി.കെ.ബിജു


കേളി പതിനൊന്നാം കേന്ദ്രസമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ.ബിജു ഉദ്ഘാടനം ചെയ്യുന്നു

റിയാദ്: ഉപജീവന മാര്‍ഗം തേടി പ്രവാസം സ്വീകരിച്ച മലയാളികള്‍ സ്വന്തം നാടിനൊരു പ്രശ്‌നം വരുമ്പോള്‍ മറ്റെല്ലാം മറന്ന് കൈയ്യയച്ച് സഹായിക്കുന്നവരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ ബിജു. കേളി കലാസാംസ്‌കാരിക വേദിയുടെ പതിനൊന്നാം കേന്ദ്ര സമ്മേളനം റിയാദില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളെ ചേര്‍ത്തു പിടിച്ച സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും പ്രവാസികള്‍ക്ക് സ്വന്തം കുടുംബത്തെ ഓര്‍ത്ത് വ്യാകുലപ്പെടേണ്ടതില്ലെന്നും പ്രവാസി കുടുംബങ്ങള്‍ക്ക് കാവലാളായി കേരള സര്‍ക്കാര്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കേളി പതിനൊന്നാമത് കേന്ദ്ര സമ്മേളനം മുന്‍ മന്ത്രിയും സിപിഎം നേതാവുമായിരുന്ന ടി ശിവദാസമേനോന്റെ നാമധേയത്തിലുള്ള നഗരിയില്‍ നടന്നു. രണ്ട് ദിവസങ്ങളിലായി നടന്ന സമ്മേളനത്തിന്റെ ആദ്യ ദിവസം പൊതു സമ്മേളനമായും രണ്ടാം ദിവസം പ്രതിനിധി സമ്മേളനവുമായാണ് നടന്നത്. ബത്ഹ ഏരിയ അംഗം മനോജിന്റെ നേതൃത്വത്തില്‍ കേളി അംഗങ്ങളും കുടുംബവേദി അംഗങ്ങളും ചേര്‍ന്ന് ആലപിച്ച സ്വാഗത ഗാനത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം ആമുഖ പ്രസംഗം നടത്തി.

പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്ത് താല്‍ക്കാലിക അധ്യക്ഷനായി. ഹാഷിം കുന്നത്തറ രക്തസാക്ഷി പ്രമേയവും പ്രഭാകരന്‍ ബേത്തൂര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടക സമിതി കണ്‍വീനര്‍ സുരേന്ദ്രന്‍ കൂട്ടായി സ്വാഗതം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ.ബിജു സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി.ആര്‍.സുബ്രഹ്‌മണ്യന്‍ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സെബിന്‍ ഇഖ്ബാല്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പന്ത്രണ്ട് ഏരിയകളില്‍ നിന്നായി 32 പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് പി.കെ.ബിജുവും സംഘടനാ ചര്‍ച്ചകള്‍ക്ക് ടി.ആര്‍.സുബ്രഹ്‌മണ്യന്‍, സെബിന്‍ ഇഖ്ബാല്‍ എന്നിവരും മറുപടി പറഞ്ഞു.

സെബിന്‍ ഇഖ്ബാല്‍, സുനില്‍ തിരുവനന്തപുരം, സജിത്ത്.കെ.പി, നസീര്‍ മുള്ളൂര്‍ക്കര (മലാസ്), സുരേഷ് കണ്ണപുരം, ഷിബു തോമസ്, ഹുസൈന്‍ മണക്കാട് (ന്യൂസനയ്യ), ജോസഫ് ഷാജി, രാജന്‍ പള്ളിത്തടം, പ്രദീപ് കൊട്ടാരത്തില്‍, ലിപിന്‍ പശുപതി (അല്‍ ഖര്‍ജ്), അബ്ദുല്‍ ഗഫൂര്‍, ജാഫര്‍ ഖാന്‍ (സനയ്യ അര്‍ബയീന്‍), രജീഷ് പിണറായി, രാമകൃഷ്ണന്‍, ബിജു തായമ്പത്ത് (ബത്ഹ), മധു ബാലുശ്ശേരി, കിഷോര്‍ ഇ നിസാം, മധു പട്ടാമ്പി, പ്രദീപ് ആറ്റിങ്ങല്‍ (ബദിയ്ഹ), സുനില്‍ സുകുമാരന്‍, ബിജി തോമസ്, സതീഷ് കുമാര്‍ വളവില്‍, സുരേഷ് ലാല്‍ (റോദ), കാഹിം ചേളാരി, ഹാഷിം കുന്നത്തറ (സുലൈ), റഫീഖ് ചാലിയം, ഷാജി റസാഖ് (അസീസിയ), നൗഫല്‍ (ഉമ്മുല്‍ ഹമ്മാം), സജീവന്‍ (നസീം), നിസാറുദ്ധീന്‍ (മുസാഹ്‌മിയ) എന്നിങ്ങനെ പന്ത്രണ്ട് ഏരിയകളില്‍ നിന്നായി 31 അംഗ കേന്ദ്ര കമ്മറ്റിയെയും, സെബിന്‍ ഇഖ്ബാല്‍ (പ്രസിഡന്റ്), സുരേഷ് കണ്ണപുരം (സെക്രട്ടറി), ജോസഫ് ഷാജി (ട്രഷറര്‍), അബ്ദുല്‍ ഗഫൂര്‍, രജീഷ് പിണറായി (വൈസ് പ്രസിഡന്റ്), സുനില്‍ തിരുവനന്തപുരം, മധു ബാലുശ്ശേരി (ജോയിന്റ് സെക്രട്ടറി), സുനില്‍ സുകുമാരന്‍ (ജോയിന്റ് ട്രഷറര്‍), കാഹിം ചേളാരി എന്നിവരെ സെക്രട്ടറിയേറ്റ് അംഗങ്ങളായും സമ്മേളനം തിരഞ്ഞെടുത്തു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ് സമ്മേളനത്തില്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു.

മത്സ്യത്തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കുക, (സജീവ് കാരത്തോടി), വിമാന യാത്രാനിരക്കിലെ ക്രമാതീതമായ വര്‍ദ്ധന നിയന്ത്രിക്കാന്‍ സംവിധാനം ഉണ്ടാവണം (അജിത്), പ്രവാസികളുടെ വിഷയങ്ങളില്‍ ഇന്ത്യന്‍ എംബസി ഇടപെടല്‍ ഊര്‍ജിതപ്പെടുത്തുക (സുധീര്‍), വിഴിഞ്ഞം പദ്ധതിക്കെതിരെ പ്രവര്‍ത്തിക്കുന്ന ഛിദ്രശക്തികളെ ഒറ്റപ്പെടുത്തുക (അജിത് ഖാന്‍), തുച്ഛ വരുമാനക്കാരായ പ്രവാസി തൊഴിലാളികളെ നോണ്‍ ക്രീമിലയര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുക (നൗഫല്‍ പൂവകുറിശ്ശി), പ്രവാസി സര്‍വകലാശാലക്ക് തുടക്കം കുറിക്കുക (ഷാജഹാന്‍ ഉമ്മല്‍ ഹമാം) എന്നീ ആറ് പ്രമേയങ്ങള്‍ സമ്മേളനം പാസാക്കി.

സതീഷ്‌കുമാര്‍ വളവില്‍, ജയന്‍ പെരുനാട്, സുരേഷ് ലാല്‍, നസീര്‍ മുള്ളൂര്‍ക്കര (രജിസ്ട്രേഷന്‍), ചന്ദ്രന്‍ തെരുവത്ത്, സതീഷ് കുമാര്‍ പ്രമദം, പ്രദീപ് കൊട്ടാരത്തില്‍ (പ്രസീഡിയം) ടി.ആര്‍.സുബ്രഹ്‌മണ്യന്‍, സെബിന്‍ ഇഖ്ബാല്‍, സുരേന്ദ്രന്‍ കൂട്ടായി, പ്രഭാകരന്‍ കണ്ടോന്താര്‍, സുരേഷ് കണ്ണപുരം, ഷമീര്‍ കുന്നുമ്മല്‍ (സ്റ്റിയറിങ് കമ്മിറ്റി) മധു ബാലുശ്ശേരി, ഷാജി റസാഖ്, അഷ്റഫ് പൊന്നാനി, മനോഹരന്‍ നെല്ലിക്കല്‍ (മിനുട്‌സ്), പ്രദീപ് ആറ്റിങ്ങല്‍, ഗഫൂര്‍ ആനമങ്ങാട്, നാസര്‍ കാരക്കുന്ന്, നൗഫല്‍ പുവ്വകുറിശ്ശി, അജിത് ഖാന്‍ (പ്രമേയം), കാഹിം ചേളാരി, ഷാന്‍ മഞ്ഞപ്പാറ, സമദ്, സുധീര്‍, നൗഫല്‍ യു.സി.(ക്രഡന്‍ഷ്യല്‍) എന്നീ സബ്കമ്മറ്റികള്‍ സമ്മേളനം നിയന്ത്രിച്ചു. നൗഫല്‍ യു.സി ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

രക്ഷാധികാരി സമിതി അംഗങ്ങളായ സതീഷ് കുമാര്‍, ജോസഫ് ഷാജി, പ്രഭാകരന്‍ കണ്ടോന്താര്‍, ഷമീര്‍ കുന്നുമ്മല്‍, കുടുംബവേദി സെക്രട്ടറി സീബ കൂവോട് എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. ഹുസൈന്‍ മണക്കാട് (വളണ്ടിയര്‍ കപ്റ്റന്‍) അബ്ദുല്‍ ഗഫൂര്‍, സുരേന്ദ്രന്‍, റഷീദ് ( ഭക്ഷണം), അലി പട്ടാമ്പി, റിയാസ് പള്ളത്ത് ( സ്റ്റേജ് ആന്‍ഡ് ഡക്റേഷന്‍) മധു പട്ടാമ്പി, റഫീഖ് പാലത്ത് ( ഗതാഗതം), സതീഷ് വളവില്‍, നസീര്‍ മുള്ളൂര്‍ക്കര (പബ്ലിസിറ്റി) എന്നീ സബ് കമ്മറ്റികളും സമ്മേളന നടത്തിപ്പില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി സുരേഷ് കണ്ണപുരം സമ്മേളനത്തിന് നന്ദി പറഞ്ഞു.

Content Highlights: keli saudi arabia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented