യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി ഷബി, അബ്ദുള്ളയ്ക്ക് കൈമാറുന്നു.
റിയാദ്: 27 വര്‍ഷത്തെ പ്രവാസ ജീവിതമവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചു പോകുന്ന കേളി കലാ സാംസ്‌ക്കാരിക വേദി അല്‍ ഖര്‍ജ്ജ് ഏരിയ സിറ്റി യൂണിറ്റംഗം കെ.ടി.അബ്ദുള്ളയ്ക്ക് യൂണിറ്റിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. കോഴിക്കോട് തിരുവമ്പാടി ഓമശേരി സ്വദേശിയായ അബ്ദുള്ള അല്‍ ഖര്‍ജ് സിറ്റിയില്‍ ബക്കാല നടത്തി വരികയായിരുന്നു
അല്‍ ഖര്‍ജ്ജ് ഏരിയാ സെന്ററില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് നാസര്‍ പൊന്നാനി അധ്യക്ഷനായിരുന്നു. യൂണിറ്റ് സെക്രട്ടറി ഷബി അബ്ദുള്‍ സലാം സ്വാഗതമാശംസിച്ചു. കേന്ദ്ര രക്ഷാധികാരി സമിതിയംഗം ജോസഫ് ഷാജി, ഏരിയാ സെക്രട്ടറി രാജന്‍ പള്ളിത്തടം, ഏരിയാ ജോയന്റ് ട്രഷറര്‍ ജയന്‍ പെരുനാട്, ഏരിയാ കമ്മിറ്റിയംഗം ഗോപാലന്‍, മോഹന്‍ദാസ്, ഏരിയ രക്ഷാധികാരി കമ്മിറ്റിയംഗം മണികണ്ഠ കുമാര്‍, ജ്യോതിലാല്‍, ഗോപിനാഥന്‍, റസാഖ് കടവല്ലൂര്‍, ഷിഹാബുദ്ദീന്‍, റസാഖ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി ഷബി, അബ്ദുള്ളയ്ക്ക് കൈമാറി. യാത്രയയപ്പിന് അബ്ദുള്ള നന്ദി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..