കേളിയുടെ ആദരം ഏറ്റുവാങ്ങുന്ന ആരോഗ്യപ്രവർത്തകർ.
റിയാദ്: കോവിഡ് മഹാമാരിക്കിടയിലും കേളിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന്, സ്തുത്യര്‍ഹവും ആത്മാര്‍ത്ഥവുമായ ജനസേവനം നടത്തിക്കൊണ്ടിരിക്കുന്ന റിയാദിലെ മലയാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കേളിയുടെ ആദരം. ബത്ഹ അപ്പോളോ ഡിമോറ ഹോട്ടല്‍ അങ്കണത്തില്‍ പുതുവത്സര ദിനത്തില്‍ കേളിയുടെ ഇരുപതാം വാര്‍ഷികാഘോഷ വേളയിലാണ് ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ചത്.
കോവിഡ് മഹാമാരിയുടെ കാലത്ത് വിഷമത അനുഭവിച്ച നിരവധി മലയാളികളേയും ഇതര സംസ്ഥാനക്കാരെയും സഹായിക്കാന്‍ ഹെല്‍പ്ഡെസ്‌ക് മുഖേന കേളിക്കായിട്ടുണ്ട്. കോവിഡ് മൂലം മരണപ്പെട്ട കേരളത്തിലെയും മറുസംസ്ഥാനങ്ങളിലെയും നിരവധി പേരുടെ മൃതശരീരം സൗദിയില്‍ തന്നെ അടക്കം ചെയ്യാനും കോവിഡ് കാലയളവില്‍ മറ്റു കാരണങ്ങള്‍ മൂലം മരണപ്പെട്ടവരുടെ മൃതശരീരങ്ങള്‍ നാട്ടിലെത്തിക്കാനും കേളിയോടൊപ്പം സഹകരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ സേവനം നിസ്തുലമാണ്.
റിയാദിലെയും പരിസരപ്രദേശങ്ങളിലെയും കോവിഡ് ബാധിതര്‍ക്ക് ആവശ്യമായ മരുന്നുകള്‍ നിര്‍ദ്ദേശിക്കുന്നതിനും അത് അവരവരുടെ വാസസ്ഥലങ്ങളില്‍ എത്തിച്ച് നിരവധിപേരുടെ ജീവന്‍ രക്ഷിക്കാന്‍ കേളിയുടെ ജീവകാരുണ്യ പ്രവര്‍ത്തകരോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച, അതിന് എല്ലാവിധ പിന്തുണയും സഹകരണവും നല്‍കിയ ആരോഗ്യ മേഖലയിലെ 62 പേരെയാണ് ആദരിച്ചത്.
കേളി വൈസ് പ്രസിഡന്റ് പ്രഭാകരന്‍ കണ്ടോന്താര്‍ ആമുഖ പ്രഭാഷണം നടത്തിയ ആദരിക്കല്‍ ചടങ്ങില്‍ കേളി ആക്ടിങ് പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്ത് അധ്യക്ഷതയും സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍ സ്വാഗതവും ആശംസിച്ചു. കേളി രക്ഷാധികാരി സമിതി അംഗം ഗോപിനാഥ് വേങ്ങര, ജോ.സെക്രട്ടറിമാരായ ടി.ആര്‍.സുബ്രഹ്മണ്യന്‍, സുരേഷ് കണ്ണപുരം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
Content Highlights: Keli's tribute to health workers fighting against
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..