സിപി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ സന്തോഷിന് കേളിയുടെ ചികിത്സാ സഹായം കൈമാറുന്നു
കണ്ണൂര്‍: കേളി കലാസാംസ്‌കാരിക വേദി റോദ ഏരിയയിലെ അംഗമായിരുന്ന കണ്ണൂര്‍ മയ്യില്‍ സ്വദേശി സന്തോഷ് കുമാറിനായി സ്വരൂപിച്ച ചികിത്സാ സഹായം കൈമാറി. കണ്ണൂര്‍ ജില്ലയിലെ മയ്യിലില്‍ സന്തോഷ് കുമാറിന്റെ വീട്ടില്‍ ഒരുക്കിയ ചടങ്ങില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജനാണ് സഹായം കൈമാറിയത്.
കേളി റോദ ഏരിയ നദിം യൂണിറ്റ് അംഗമായിരുന്ന സന്തോഷ് കുമാര്‍ ട്രയിലര്‍ ഡ്രൈവര്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു. ജോലിക്കിടെ മറ്റോരു ട്രയിലറുമായി ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് റിയാദിലെ കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയില്‍ രണ്ട് മാസത്തോളം ചികിത്സയില്‍ കഴിഞ്ഞെങ്കിലും, മുട്ടിന് മുകളിലായി കാല്‍ മുറിച്ച് മാറ്റേണ്ടി വന്നു. പിന്നീട് വീല്‍ചെയറില്‍ നാട്ടില്‍ തുടര്‍ ചികിത്സക്ക് പോവുകയായിരുന്നു. കേളി റോദ ഏരിയയിലെ പ്രവര്‍ത്തകരും കേന്ദ്ര കമ്മറ്റിയുമാണ് സന്തോഷ് കുമാറിന്റെ തുടര്‍ ചികിത്സക്കായി ഫണ്ട് സ്വരൂപിച്ചത്.
കേളി മുന്‍ സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സിപിഎം മയ്യില്‍ ഏരിയ സെക്രട്ടറി എന്‍.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സിപിഎം മയ്യില്‍ ഏരിയ കമ്മിറ്റി അംഗം എന്‍.കെ.രാജന്‍, മയ്യില്‍ ലോക്കല്‍ സെക്രട്ടറി എം.ഗിരീശന്‍, ബ്രാഞ്ച് സെക്രട്ടറി ജിതിന്‍, പ്രവാസി സംഘം മയ്യില്‍ ഏരിയ പ്രസിഡന്റ് മനോജ്, കേളി മുന്‍ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ സജീവന്‍ ചൊവ്വ, കുഞ്ഞിരാമന്‍ മയ്യില്‍, ഗോപിനാഥന്‍ വേങ്ങര, മുന്‍ കേന്ദ്ര കമ്മിറ്റി അംഗം ശ്രീകാന്ത്, റോദ മുന്‍ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ബാബുരാജ്, ബാബു പറശ്ശിനി, രാധാകൃഷ്ണന്‍, അജയന്‍, കേളി അംഗങ്ങളായ അന്‍ഷാദ്, ഗിരീശന്‍, ഷിബിന്‍, ബിജു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങിന് പ്രവാസി സംഘം മയ്യില്‍ ഏരിയ സെക്രട്ടറി കെ.വി.ശിവന്‍ നന്ദി പറഞ്ഞു.
Content Highlights: keli rodha


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..