കേളി റോദ ഏരിയക്കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ
റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായ ഏരിയ സമ്മേനങ്ങള്‍ക്ക് തുടക്കമായി. സെപ്റ്റംബറില്‍ നടക്കുന്ന കേന്ദ്ര സമ്മേളനത്തിനു മുന്നോടിയായി ജനുവരി മുതല്‍ ഏപ്രില്‍ മാസം വരെ യൂണിറ്റ് സമ്മേളനങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നു.
അബ്ദുല്‍ അസീസ് നഗറില്‍ നടന്ന റോദ ഏരിയ സമ്മേളനത്തില്‍ സംഘാടക സമിതി കണ്‍വീനര്‍ സതീഷ് കുമാര്‍ വളവില്‍ സ്വാഗതം പറഞ്ഞു. കേളി രക്ഷാധികാരി സമിതി അംഗം സതീഷ് കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സുനില്‍ സുകുമാരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ സതീഷ് കുമാര്‍ വരവ് ചിലവ് കണക്കും, കേളി സെക്രട്ടറിയേറ്റ് അംഗം ഷമീര്‍ കുന്നുമ്മല്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
അഞ്ചു യൂണിറ്റുകളെ പ്രതിനിധീകരിച്ച് ഒന്‍പത് പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സുനില്‍ സുകുമാരന്‍, സതീഷ് കുമാര്‍ വളവില്‍, കേളി സെക്രട്ടറി ടി.ആര്‍.സുബ്രഹ്‌മണ്യന്‍, സതീഷ് കുമാര്‍, എന്നിവര്‍ ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞു. കേളി രക്ഷാധികാരി കമ്മിറ്റി സെക്രട്ടറി കെ.പി.എം.സാദിഖ്, രക്ഷാധികാരി കമ്മിറ്റി അംഗം വര്‍ഗീസ് ഇടിച്ചാണ്ടി, കേളി പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്ത്, ട്രഷറര്‍ സെബിന്‍ ഇഖ്ബാല്‍, റോദ ഏരിയ രക്ഷാധികാരി ആക്ടിങ് സെക്രട്ടറി സുരേഷ് ലാല്‍, കേന്ദ്ര കമ്മറ്റി അംഗം പ്രദീപ് ആറ്റിങ്ങല്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
സുരേഷ് ബാബു രക്തസാക്ഷി പ്രമേയവും, പ്രഭാകരന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സുരേഷ് ബാബു, രമണ്‍ കമലന്‍, അബ്ദുല്‍ ജാനിസ്, പ്രഭാകരന്‍ എന്നിവര്‍ അവതരിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ ചരിത്രത്തെ വക്രീകരിക്കുന്ന നടപടികള്‍ അവസാനിപ്പിക്കുക, കെ.റെയില്‍ വിരുദ്ധ സമരം അവസാനിപ്പിക്കുക, നോര്‍ക്കാ നിയമ സഹായങ്ങള്‍ ത്വരിതപ്പെടുത്തുക, വിദ്യാഭ്യാസ മേഖലയിലെ കാവിവത്ക്കരണം അവസാനിപ്പിക്കുക എന്നീ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു. അംഗങ്ങളുടെ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് സജ്ജാദ് അവതരിപ്പിച്ചു. പി.പി.സലീം, ബിജി തോമസ്, കൃഷ്ണകുമാര്‍, സുനില്‍ സുകുമാരന്‍, സുരേഷ് ലാല്‍, സതീഷ് കുമാര്‍, ഷാജി.കെ.കെ പ്രഭാകരന്‍, അബുള്‍ ജാനിസ്, ശ്രീകുമാര്‍ വാസു, സജ്ജാദ്, സുരേഷ് ബാബു, രാധാകൃഷ്ണന്‍ എന്നിവര്‍ സമ്മേളന നടപടികള്‍ നിയന്ത്രിച്ചു.
സതീഷ് കുമാര്‍ വളവില്‍ പ്രസിഡന്റ്, ഇസ്മായില്‍, ഷാജി കെ.കെ വൈസ് പ്രസിഡന്റ്, ബിജി തോമസ് സെക്രട്ടറി, ശ്രീകുമാര്‍ വാസു, സൈനുദ്ധീന്‍ ജോ.സെക്രട്ടറി, സജ്ജാദ് ട്രഷറര്‍, രമണ്‍ കമലന്‍ ജോയന്റ് ട്രഷറര്‍ എന്നിവരെ ഏരിയ ഭാരവാഹികളായും അബ്ദുല്‍ ജാനിസ്, ശശിധരന്‍ പിള്ള, പ്രഭാകരന്‍, കൃഷ്ണ കുമാര്‍, സുനില്‍ സുകുമാരന്‍, അബ്ദുല്‍ അലി, ആഷിഖ് ബഷീര്‍, അഭിലാഷ്, സതീശന്‍, വില്‍സണ്‍, രാധാകൃഷ്ണന്‍ എന്നിവരെ ഏരിയ കമ്മറ്റി അംഗങ്ങളായും സമ്മേളനം തിരഞ്ഞെടുത്തു. പുതിയ സെക്രട്ടറി ബിജി തോമസ് സമ്മേളനത്തിന് നന്ദി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..