കേളി ഉമ്മുല്‍ ഹമാം ക്രിക്കറ്റ് ടൂര്‍ണമെന്റ്; ടീം മുറൂജ് ഇലവന്‍ ജേതാക്കള്‍


.

റിയാദ്: കേളി കലാ സാംസ്‌കാരിക വേദിയുടെ ഉമ്മുല്‍ ഹമാം ഏരിയ അഞ്ചാം സമ്മേളനത്തോടനുബന്ധിച്ച് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. കേളിയുടെ പതിനൊന്നാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായാണ് വിവിധ ഏരിയ സമ്മേളനങ്ങള്‍ നടന്നു വരുന്നത്.

റിയാദ് എക്‌സിറ്റ് ആറിലെ ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്റ് ഉമ്മുല്‍ ഹമാം ഏരിയ പ്രസിഡന്റ് ബിജുവും, ട്രഷറര്‍ നൗഫല്‍ സിദ്ദിഖും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. എട്ട് ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റിന്റെ ആദ്യ സെമിയില്‍ ലെ മെറിഡിയന്‍സിനെ പരാജയപ്പെടുത്തി ബ്ലൂസ്റ്റാറും, രണ്ടാം സെമിയില്‍ ഖാന്‍ സിസിയെ പരാജയപ്പെടുത്തി ടീം മുറൂജ് ഇലവനും ഫൈനലില്‍ പ്രവേശിച്ചു. ഫൈനല്‍ മത്സരത്തില്‍ ടീം മുറൂജ് ഇലവന്‍ നാല് വിക്കറ്റിന് ബ്ലൂ സ്റ്റാറിനെ പരാജയപ്പെടുത്തി ജേതാക്കളായി. മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് ആയി ടീം മുറൂജ് ഇലവന്‍ അംഗം ദിവേഷ് തിരഞ്ഞെടുക്കപ്പെട്ടു. മന്‍സൂര്‍, ബാസിത്, റബ്ബാനി, ഷീന്‍ എന്നിവര്‍ അമ്പയര്‍മാരായി കളി നിയന്ത്രിച്ചു.

സമാപന-സമ്മാന വിതരണ ചടങ്ങില്‍ ഏരിയ രക്ഷാധികാരി സമിതി അംഗം ചന്ദുചൂഢന്‍ അധ്യക്ഷത വഹിച്ചു. ഏരിയ രക്ഷാധികാരി സെക്രട്ടറി പി.പി ഷാജു, ഏരിയ പ്രസിഡന്റ് ബിജു, സംഘാടക സമിതി കണ്‍വീനര്‍ സുരേഷ്, ജോയിന്റ് കണ്‍വീനര്‍ മന്‍സൂര്‍, സംഘാടക സമിതി ചെയര്‍മാന്‍ കലാം, ഏരിയ കമ്മിറ്റി അംഗം അഷ്റഫ്, സംഘാടക സമിതി വൈസ് ചെയര്‍മാന്‍ അനില്‍, ഏരിയ ട്രഷറര്‍ നൗഫല്‍ സിദ്ദിഖ് എന്നിവര്‍ വിജയികള്‍ക്കും റണ്ണേഴ്സിനുമുള്ള ട്രോഫികളും വ്യക്തിഗത സമ്മാനങ്ങളും വിതരണം ചെയ്തു. അബ്ദുല്‍ ബാസ്സിത്, വിപീഷ് രാജന്‍, അബ്ദുസലാം, മുഹമ്മദ് റാഫി എന്നിവര്‍ ടൂര്‍ണ്ണമെന്റ് വിജയിപ്പിക്കുന്നതിന് നേതൃത്വം നല്‍കി.

Content Highlights: Keli, Riyadh, cricket tournament

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


idukki dam

1 min

അതിതീവ്രമഴയിലും ഇക്കുറി പ്രളയം ഒഴിവായത് സര്‍ക്കാരിന്റെ ഇടപെടല്‍ മൂലം - മന്ത്രി റോഷി അഗസ്റ്റിന്‍

Aug 10, 2022

Most Commented