പ്രവാസി പുനരധിവാസ പാക്കേജ്: കേന്ദ്ര നിലപാട് പുനഃപരിശോധിക്കണമെന്ന് കേളി


.

റിയാദ്: കോവിഡ് സാഹചര്യത്തിലടക്കം മറ്റ് രാജ്യങ്ങളില്‍ നിന്നും ജോലി നഷ്ടമായി തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി നിരവധി പദ്ധതികളാണ് കേരള സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി 2000 കോടി രൂപയുടെ സഹായമാണ് കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാനം ആവശ്യപ്പെട്ടത്. എന്നാല്‍ പ്രവാസികളുടെ പ്രശ്‌നങ്ങളെ തഴയുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. രാജ്യത്തിന്റെ സമ്പദ് ഘടനയില്‍ കാര്യമായ പങ്കുവഹിക്കുന്ന പ്രവാസികളുടെ വിഷയത്തിലുള്ള നിഷേധാത്മക നിലപാട് പുനഃപ്പരിശോധിക്കണമെന്നും സാധ്യമായ സഹായങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും കേളി അസീസിയ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കേളി കലാസാംസ്‌കാരിക വേദിയുടെ പതിനൊന്നാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി അസീസിയ ഏരിയയുടെ ആറാമത് സമ്മേളനം പി.ബിജു നഗറില്‍ നടന്നു. ഏരിയ പ്രസിഡന്റ് ഹസ്സന്‍ പുന്നയൂര്‍ താല്‍ക്കാലിക അധ്യക്ഷനായിരുന്നു. സംഘാടക സമിതി കണ്‍വീനര്‍ ഷാജി റസാഖ് സ്വാഗതം പറഞ്ഞു. കേളി രക്ഷാധികാരി സമിതി അംഗം ഷമീര്‍ കുന്നുമ്മല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഷിബു സെബാസ്റ്റ്യന്‍ രക്തസാക്ഷി പ്രമേയവും ലജീഷ് നരിക്കോട് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി റഫീക് ചാലിയം പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ സുഭാഷ് വരവ് ചെലവ് കണക്കും, കേളി പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്ത് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അഞ്ച് യൂണിറ്റുകളില്‍ നിന്നായി ഒന്‍പത് പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഏരിയ സെക്രട്ടറി റഫീഖ് ചാലിയം, ട്രഷറര്‍ സുഭാഷ്, കേളി സെക്രട്ടറി ടി ആര്‍ സുബ്രഹ്‌മണ്യന്‍, ഷമീര്‍ കുന്നുമ്മല്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്കുള്ള മറുപടി പറഞ്ഞു. പ്രസിഡന്റ് - ഷാജി റസാഖ്, വൈസ് പ്രസിഡന്റ്മാര്‍ - അലി പട്ടാമ്പി, സൂരജ്, സെക്രട്ടറി - റഫീഖ് ചാലിയം, ജോയിന്റ് സെക്രട്ടറിമാര്‍ - സുധീര്‍ പോരേടം, സുഭാഷ്, ട്രഷറര്‍ - റഫീഖ് അരിപ്ര, ജോയിന്റ് ട്രഷറര്‍ - ലജീഷ് നരിക്കോട് എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ സതീഷ് കുമാര്‍, ഷാജി ജോസഫ്, പ്രഭാകരന്‍ കണ്ടോന്താര്‍, കേളി ട്രഷറര്‍ സെബിന്‍ ഇഖ്ബാല്‍, കേന്ദ്ര വൈസ് പ്രസിഡണ്ട് സുരേന്ദ്രന്‍ കൂട്ടായി, സുധീര്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

വിനീത് രവീന്ദ്രന്‍, ഷമീര്‍ ബാബു, ഷംസുദ്ദീന്‍, അനീസ് എന്നിവര്‍ അവതരിപ്പിച്ച ഉദ്യോഗസ്ഥതലത്തിലുള്ള കെടുകാര്യസ്ഥത അവസാനിപ്പിക്കുക, ദേശീയ വിദ്യാഭ്യാസ നയത്തിലെ അപാകതകള്‍ പരിഹരിക്കുക, പ്രവാസികളോടുള്ള കേന്ദ്രസര്‍ക്കാരിന്റെ വിവേചനം അവസാനിപ്പിക്കുക, കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗം അവസാനിപ്പിക്കുക എന്നീ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു. ക്രെഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് ഏരിയ കമ്മിറ്റിഅംഗം അജിത്ത് അവതരിപ്പിച്ചു. ഹസ്സന്‍ പുന്നയൂര്‍, ഷാജി റസാക്ക്, ഷിബു (പ്രസീഡിയം) സെബാസ്റ്റ്യന്‍, റഫീഖ് ചാലിയം, അലി പട്ടാമ്പി (സ്റ്റിയറിങ്), സുഭാഷ്, ലജീഷ് നരിക്കോട്, വിനീത് രവീന്ദ്രന്‍ (മിനുട്ട്‌സ്) സജാദ്, സുധീര്‍ പോരേടം, സൂരജ് (പ്രമേയം) റഫീഖ് അരിപ്ര, അജിത്ത്, ഷാജി മൊയ്തീന്‍, ബാബു (ക്രഡന്‍ഷ്യല്‍) അശോകന്‍ (വളണ്ടിയര്‍) എന്നിവര്‍ അടങ്ങിയ സബ് കമ്മിറ്റികള്‍ സമ്മേളന നടപടിക്രമങ്ങള്‍ നിയന്ത്രിച്ചു. സെക്രട്ടറി റഫീഖ് ചാലിയം സമ്മേളനത്തിന് നന്ദി പറഞ്ഞു.

Content Highlights: KELI, RIYADH


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented