റിയാദില്‍ വസന്തോത്സവമൊരുക്കി കേളി


.

റിയാദ്: അന്യം നിന്നുപോകുന്ന നാടന്‍ കളികളും, കലകളും ഉള്‍പ്പെടുത്തി 'വസന്തം 2022' എന്ന പേരില്‍ കേളി കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ മുഴുദിന പരിപാടി അരങ്ങേറി. അല്‍ഹയറിലെ അല്‍ ഒവൈദ ഗ്രൗഡിലും ഓഡിറ്റോറിയത്തിലുമായി നടന്ന പരിപാടി രാവിലെ 9 മണി മുതല്‍ രാത്രി 8 മണി വരെ നീണ്ടു നിന്നു. കുട്ടികള്‍ക്കായി മിഠായി പെറുക്കല്‍, ലെമണ്‍ ഗാതറിംഗ്, താവളച്ചാട്ടം, ബിസ്‌കറ്റ് ബൈറ്റിംഗ്, കുല കുല മുന്തിരി എന്നീ മത്സരപരിപാടികളും, വനിതകള്‍ക്കായി കൊത്തങ്കല്ലുകളി, കക്കുകളി, കലം പൊട്ടിക്കല്‍, ഗ്ലാസ് അറൈഞ്ചിങ്, ആപ്പിള്‍ ബൈറ്റിങ്, പുരുഷന്മാര്‍ക്കായി ചാക്കിലോട്ടം, തലയണയടി, കുട്ടിയും കോലും, വട്ടംകറങ്ങിയോട്ടം, ഫുട്‌ബോള്‍ ഷൂട് ഔട്ട്, കാരിക്കേച്ചര്‍ എന്നിവയും നടത്തി. പൂരക്കളി, പരുന്താട്ടം, തെയ്യം നാടോടിനൃത്തം, വിപ്ലവഗാനങ്ങള്‍, വടിപ്പയറ്റ്, തനത് കലാരൂപങ്ങള്‍ എന്നീ കലാപരിപാടികളും അരങ്ങേറി. കേളിയുടെ പന്ത്രണ്ട് ഏരിയകളും കുടുംബ വേദിയും തയ്യാറാക്കിയ വിവിധ കലാരൂപങ്ങളും ചെണ്ട മേളവും, തെയ്യവും, പരുന്താട്ടവും, ബദിയ ഏരിയ നിര്‍മിച്ച ആനയും വെഞ്ചാമരവും മുത്തുകുടകളും എന്നിങ്ങനെ ഒട്ടനവധി നിശ്ചല ദൃശ്യങ്ങള്‍ അടങ്ങിയ സാംസ്‌കാരിക ഘോഷയാത്രയും അരങ്ങേറി. വേറിട്ടൊരു ദൃശ്യ വിരുന്നൊരുക്കിയ വസന്തം 2022, അവധി ദിനങ്ങള്‍ ആനന്ദകരമാക്കാന്‍ പ്രവാസികള്‍ക്ക് കേളി നല്‍കിയ സമ്മാനമായി.

വസന്തം 2022 പരിപാടിയോടനുബന്ധിച്ചു നടന്ന സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്‍ ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. കേളി ആക്ടിങ് സെക്രട്ടറി ടി.ആര്‍ സുബ്രഹ്‌മണ്യന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം.സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം ഫിറോസ് തയ്യില്‍ വിവരണം നല്‍കി. ദമാം നവോദയ രക്ഷാധികാരി സമിതി അംഗം രഞ്ജിത് വടകര മുഖ്യ പ്രഭാഷണം നടത്തി. സുരേഷ് കണ്ണപുരം നന്ദി പറഞ്ഞു. തുടര്‍ന്ന് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും കുട്ടികള്‍ക്കുള്ള പ്രോത്സാഹന സമ്മാന വിതരണവും നടന്നു. സംഘാടക സമിതി കണ്‍വീനര്‍ സുരേഷ് കണ്ണപുരം, ചെയര്‍മാന്‍ ജോഷി പെരിഞ്ഞനം, പ്രോഗ്രാം കണ്‍വീനര്‍ സതീഷ് കുമാര്‍ വളവില്‍, വളണ്ടിയര്‍ ക്യാപ്റ്റന്‍ ഹുസൈന്‍ മണക്കാട്, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, പ്രസിഡന്റ് പ്രിയ വിനോദ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Content Highlights: keli, Riyadh

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented