കേളി റൗദ സെന്‍ട്രല്‍, അഖീഖ് യൂണിറ്റ് സമ്മേളനങ്ങള്‍ നടന്നു


.

റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്രസമ്മേളനത്തിന്റെ ഭാഗമായി റൗദ ഏരിയയിലെ റൗദ സെന്‍ട്രല്‍ യൂണിറ്റ്, ഉമ്മുല്‍ ഹമാം ഏരിയയിലെ അഖീഖ് യൂണിറ്റ് സമ്മേളനങ്ങള്‍ നടന്നു. ആഗസ്റ്റ് മാസം നടക്കുന്ന കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ജനുവരി മുതല്‍ ഏപ്രില്‍ മാസം വരെ യൂണിറ്റ് സമ്മേളനങ്ങളും, മെയ് മുതല്‍ ജൂലൈ വരെ ഏരിയ സമ്മേളനങ്ങളും നടക്കും.

രക്തസാക്ഷി ഹരിദാസ് നഗറില്‍ നടന്ന റൗദ സെന്‍ട്രല്‍ യൂണിറ്റ് സമ്മേളനം റൗദ ഏരിയാ പ്രസിഡന്റ് ബിജി തോമസ് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി കണ്‍വീനര്‍ അബ്ദുല്‍ അലി സ്വാഗതവും, യൂണിറ്റ് പ്രസിഡന്റ് രാധാകൃഷ്ണന്‍ അധ്യക്ഷതയും വഹിച്ചു. യൂണിറ്റ് ആക്ടിംഗ് സെക്രട്ടറി ആഷിഖ് ബഷീര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ അബ്ദുല്‍ അലി വരവ്-ചെലവു കണക്കും, കേളി കേന്ദ്ര കമ്മിറ്റി അംഗവും റൗദ രക്ഷാധികാരി കണ്‍വീനറുമായ ജോഷി പെരിഞ്ഞനം സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കേളി കേന്ദ്ര കമ്മറ്റിയംഗം സെന്‍ ആന്റണി, യൂണിറ്റ് ആക്ടിങ് സെക്രട്ടറി ആഷിഖ് ബഷീര്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞു. ഗഫൂര്‍, മുസ്തഫ, മണികണ്ഠന്‍ എന്നിവര്‍ വിവിധ രാഷ്ട്രീയ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ഏരിയ രക്ഷാധികാരി സമിതി അംഗം ഉല്ലാസന്‍, ഏരിയ വൈസ് പ്രസിഡന്റ് പി.പി.സലിം, ഷാജി കെ.കെ, സുരേഷ് ലാല്‍, ശ്രീകുമാര്‍ വാസു, റൗദ രക്ഷാധികാരി കമ്മറ്റി അംഗം ഉല്ലാസന്‍, ഏരിയാ സെക്രട്ടറി സുനില്‍ സുകുമാരന്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. പ്രസിഡന്റ് മണികണ്ഠന്‍, സെക്രട്ടറി ആഷിഖ് ബഷീര്‍, ട്രഷറര്‍ ശശിധരന്‍ എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു. ആഷിഖ് ബഷീര്‍ സമ്മേളനത്തിന് നന്ദി പറഞ്ഞു.

രക്തസാക്ഷി ഹരിദാസ് നഗറില്‍ നടന്ന അഖീഖ് യൂണിറ്റ് സമ്മേളനം ഉമ്മുല്‍ ഹമാം രക്ഷാധികാരി അംഗവും ഏരിയ ട്രഷററുമായ നൗഫല്‍ സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. മോഹനന്‍ സ്വാഗതവും, സുധിന്‍ കുമാര്‍ അധ്യക്ഷതയും വഹിച്ചു. യൂണിറ്റ് സെക്രട്ടറി അഷ്റഫ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ അനില്‍ കുമാര്‍ വരവ് ചെലവ് കണക്കും, കേളി കേന്ദ്ര കമ്മിറ്റി അംഗം സുകേഷ് കുമാര്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അഷ്റഫ്, കേളി കേന്ദ്ര ട്രഷറര്‍ സെബിന്‍ ഇക്ബാല്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞു. ഉമ്മുല്‍ ഹമാം രക്ഷാധികാരി അംഗം പി.സുരേഷ്, ഉമ്മുല്‍ ഹമാം രക്ഷാധികാരി അംഗവും ഏരിയ സെക്രട്ടറിയുമായ പ്രദീപ് രാജ്, ചന്ദുചൂഢന്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. നാസര്‍ മുളങ്ങാട്ട് രക്തസാക്ഷി പ്രമേയവും അര്‍ഷക് അലി അനുശോചന പ്രമേയവും അവതരിപ്പിച്ചു. അനില്‍കുമാര്‍. ഓ (പ്രസിഡന്റ്), അഷ്റഫ് എം.പി (സെക്രട്ടറി), സുധിന്‍കുമാര്‍ (ട്രഷറര്‍), എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു. അഷ്റഫ് എം.പി സമ്മേളനത്തിന് നന്ദി പറഞ്ഞു.

Content Highlights: keli, Riyadh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


07:22

നിക്ഷേപകരെ വലയിലാക്കാൻ പ്രവീൺ റാണ പറഞ്ഞ കണക്കുകൾ...| Praveen Rana Investment Fraud Part 02

Jan 26, 2023

Most Commented