കേളി റൗദ ഏരിയ ഗുർണത യൂണിറ്റിന്റെ പുതിയ ഭാരവാഹികൾ
റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്രസമ്മേളനത്തിന്റെ ഭാഗമായി റൗദ ഏരിയയിലെ ഗുര്‍ണത യൂണിറ്റ് സമ്മേളനം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നടന്നു. ഓഗസ്റ്റ് മാസം നടക്കുന്ന കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ജനുവരി മുതല്‍ ഏപ്രില്‍ മാസം വരെ യൂണിറ്റ് സമ്മേളനങ്ങളും, മെയ് മുതല്‍ ജൂലൈ വരെ ഏരിയ സമ്മേളനങ്ങളും നടക്കും.
അബ്ദുല്‍ അസീസ് നഗറില്‍ നടന്ന യൂണിറ്റ് സമ്മേളനത്തില്‍ യുണിറ്റ് ജോയിന്റ് സെക്രട്ടറി പ്രഭാകരന്‍ സ്വാഗതവും, യൂണിറ്റ് പ്രസിഡന്റ് പ്രജില്‍ അധ്യക്ഷതയും വഹിച്ചു. റൗദ ഏരിയ ജോയിന്റ് സെക്രട്ടറി സുരേഷ് ലാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ശ്രീകുമാര്‍ വാസു പ്രവര്‍ത്തന റിപ്പോര്‍ട്ടും, വരവ്-ചെലവ് റിപ്പോര്‍ട്ടും, കേളി കേന്ദ്ര കമ്മിറ്റി അംഗം സതീഷ് വളവില്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കേളി കേന്ദ്ര കമ്മിറ്റിയംഗം സെന്‍ ആന്റണി, യൂണിറ്റ് സെക്രട്ടറി ശ്രീകുമാര്‍ വാസു എന്നിവര്‍ ചര്‍ച്ചകള്‍ക്കുള്ള മറുപടി പറഞ്ഞു.
റൗദ രക്ഷാധികാരി കമ്മറ്റി കണ്‍വീനര്‍ ജോഷി പെരിഞ്ഞനം, ഏരിയാ സെക്രട്ടറി സുനില്‍ സുകുമാരന്‍, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ ഉല്ലാസന്‍, ഷാജി കെ.ഇ, ഏരിയാ പ്രസിഡണ്ട് ബിജി തോമസ്, ഏരിയ വൈസ് പ്രസിഡന്റ് പി.പി.സലിം, രാധാകൃഷ്ണന്‍, ഏരിയ ജീവകാരുണ്യ കമ്മിറ്റി കണ്‍വീനര്‍ ഷാജി.കെ.കെ, ഉനൈസ് എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. പ്രഭാകരന്‍, കൃഷ്ണകുമാര്‍, മുസ്തഫ എന്നിവര്‍ വിവിധ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. പ്രസിഡന്റ് കൃഷ്ണകുമാര്‍, സെക്രട്ടറി ശ്രീകുമാര്‍ വാസു, ട്രഷറര്‍ മുസ്തഫ എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു. യൂണിറ്റിന്റെ പുതിയ സെക്രട്ടറി ശ്രീകുമാര്‍ വാസു സമ്മേളനത്തിന് നന്ദി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..