കേളി റൗദ ഏരിയ നദീം യൂണിറ്റിന്റെ പുതിയ ഭാരവാഹികൾ | Photo: pravasi mail
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്രസമ്മേളനത്തിന്റെ ഭാഗമായി റൗദ ഏരിയയിലെ നദീം യൂണിറ്റ് സമ്മേളനം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നടന്നു. ആഗസ്റ്റ് മാസം നടക്കുന്ന കേന്ദ്ര സമ്മേളനത്തിന്ന് മുന്നോടിയായി ജനുവരി മുതല്‍ ഏപ്രില്‍ മാസം വരെ യൂണിറ്റ് സമ്മേളനങ്ങളും, മെയ് മുതല്‍ ജൂലൈ വരെ ഏരിയ സമ്മേളനങ്ങളും നടക്കും.
അബ്ദുല്‍ അസീസ് നഗറില്‍ നടന്ന സമ്മേളനത്തില്‍ സംഘാടകസമിതി കണ്‍വീനര്‍ റെജി സ്വാഗതവും, യൂണിറ്റ് പ്രസിഡന്റ് വില്‍സണ്‍ ജോസ് അധ്യക്ഷതയും വഹിച്ചു. കേളി ബഗ്ലാഫ് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം സുരേഷ് ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി അജയന് പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ സതീശന് വരവ്-ചെലവും, കേളി കേന്ദ്ര കമ്മിറ്റി അംഗം ഗഫൂര്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കേളി കേന്ദ്രക്കമ്മറ്റിയംഗം ജോഷി പെരിഞ്ഞനം, യൂണിറ്റ് സെക്രട്ടറി അജയന് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞു. സതീശന്, നീരജ്, ജിഗേഷ് എന്നിവര്‍ വിവിധ രാഷ്ട്രീയ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.
ഏരിയാ സെക്രട്ടറി സുനില്‍ സുകുമാരന്‍, ഏരിയ രക്ഷാധികാരി സമിതി അംഗം ഷാജി കെ.ഇ, ഏരിയാ പ്രസിഡണ്ട് ബിജി തോമസ്, ഏരിയ വൈസ് പ്രസിഡന്റ് പി.പി.സലിം, ഷാജി കെ.കെ, സുരേഷ് ലാല്‍, ശ്രീകുമാര്‍ വാസു എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. പ്രസിഡന്റ് സതീശന്, സെക്രട്ടറി വില്‍സണ്‍ ജോസ്, ട്രഷറര്‍ അന്‍ഷാദ്, ജോയിന്റ് ട്രഷറര്‍ നീരജ് എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു. പുതിയ യൂണിറ്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വില്‍സണ്‍ ജോസ് സമ്മേളനത്തിന് നന്ദി പറഞ്ഞു.
Content Highlights: riyadh news
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..