റിയാദ് : കോവൃവിഡിന്റെ മറവില്‍ പഠനഭാരം ലഘൂകരിക്കുക എന്ന ഉദ്ദേശത്തോടെ ജനാധിപത്യത്തിന്റെ കാതലായ പല പാഠഭാഗങ്ങളും സിലബസില്‍നിന്ന് വെട്ടിച്ചുരുക്കുവാനുള്ള സിബിഎസ്ഇയുടെ വിവാദ തീരുമാനം പിന്‍വലിക്കണമെന്ന് റിയാദ് കേളി കലാസാംസ്‌കാരിക വേദി. സംഘപരിവാറിന്റെ താല്പര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ നടപ്പിലാക്കാനാണ് സിബിഎസ്ഇ തുനിയുന്നതെന്നും അവര്‍ ആരോപിച്ചു.
കോവിഡ് കാലത്ത് മനുഷ്യര്‍ ജാതിയും മതവും മറന്ന് ജീവിക്കുന്ന അവസ്ഥയിലും ജാതിയുടെയും മതത്തിന്റെയും പേരില്‍ വര്‍ഗീയ വിഷം വമിപ്പിക്കാനാണ് ആര്‍എസ്എസിന്റെ നേതൃത്വത്തിലുള്ള സംഘപരിവാറിന്റെ ശ്രമം.അത്തരം ശ്രമങ്ങള്‍ക്ക് അനുകൂലമായ തീരുമാനങ്ങളാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തോടെ സിബിഎസ്ഇ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.
സംഘപരിവാര്‍ അനുകൂല നീക്കങ്ങള്‍ ഉപേക്ഷിച്ച് മുറിച്ചുമാറ്റാന്‍ ഉദ്ദേശിച്ച പാഠഭാഗങ്ങള്‍ നിലനിര്‍ത്താന്‍ സിബിഎസ്ഇ തയ്യാറാവണമെന്ന് കേളി സെക്രട്ടറിയേറ്റ് ഇറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Content Highlights: KELI on CBSE's syllabus reduction


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..