.
റിയാദ്: കേളി കലാസാംസ്‌കാരിക വേദി അല്‍ഖര്‍ജ് ഏരിയാ വൈസ് പ്രസിഡന്റും, രക്ഷാധികാരി സമിതി അംഗവുമായിരുന്ന ഒ.എം.ഹംസയുടെ (62) മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു. എറണാകുളം ജില്ലയിലെ തോപ്പുംപടി സ്വദേശിയായ ഹംസ 33 വര്‍ഷമായി അല്‍ഖര്‍ജിലെ ഹരീഖില്‍ ഇലക്ട്രിഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. കേളിയുടെ ഹരീഖ് യൂണിറ്റ് രൂപീകരണ കാലം മുതല്‍ പ്രദേശത്ത് സംഘടന വളര്‍ത്തുന്നതില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഹംസ ഹരീഖില്‍ പ്രവാസികള്‍ക്കായി റിയാദിലെ പോളിക്ലിനിക്കുകളുടെ സഹകരണത്തോടെ കേളി നടത്തുന്ന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയും, ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയും പൊതുസമൂഹത്തില്‍ നിറസാന്നിധ്യമായിരുന്നു.
ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഹരീഖ് ജനറല്‍ ഹോസ്പ്പിറ്റലില്‍ മരണമടഞ്ഞ ഹംസയുടെ മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേളി അല്‍ഖര്‍ജ് ഏരിയാ ജീവകാരുണ്യ വിഭാഗം നേതൃത്വം നല്‍കി. ഭാര്യ ആബിദ, റിനിഷ സൂരജ്, റിന്‍സിയ സഫര്‍ എന്നിവര്‍ മക്കളും സൂരജ് ഷംസുദീന്‍, സഫറുദീന്‍ മക്കാര്‍ എന്നിവര്‍ മരുമക്കളുമാണ്. സംസ്‌കാരചടങ്ങില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം കേളി പ്രവര്‍ത്തകരും പങ്കെടുത്തു.
Content Highlights: Keli, OM Hamsa, Cremation
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..